റഫി സംഗീത വിരുന്നും. വീൽ ചെയർ വിതരണവും സെപ്റ്റമ്പർ 8 ന്
റഫി സംഗീത വിരുന്നും. വീൽ ചെയർ വിതരണവും സെപ്റ്റമ്പർ 8 ന്
Atholi News6 Sep5 min

റഫി സംഗീത വിരുന്നും. വീൽ ചെയർ വിതരണവും സെപ്റ്റമ്പർ 8 ന് 


കോഴിക്കോട് : സംഗീത ചക്രവർത്തി മുഹമ്മദ് റഫിയുടെ പേരിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റഫി റോയൽ മ്യൂസിക്ക് അക്കാദമി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.


സംഗീതവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ട് പോകുന്ന അക്കാദമിയുടെ സംഗീത വിരുന്നും വീൽ ചെയർ വിതരണവും 8 ന് വൈകീട്ട് 5 മണിക്ക്  ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ : ഉദ്ഘാടനം ചെയ്യും. 

അക്കാദമി പ്രസിഡന്റ് കെ കെ മുഹമ്മദ് അധ്യക്ഷത വഹിക്കും. എം എൽ എ മാരായ

തോട്ടത്തിൽ രവീന്ദ്രൻ , ആബിദ് ഹുസൈൻ തങ്ങൾ , ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ഐ എൻ ടി യു സി ദേശീയ സെക്രട്ടറി ഡോ.എം പി പത്മനാഭൻ, മുഹമ്മദ് റഫി ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് ടി പി ഹാഷിർ അലി , മലബാർ ഹോസ്പിറ്റൽ എം ഡി ഡോ. മിലി മോനി, അഡ്വ. മഞ്ചേരി സുന്ദർ രാജ് , ജനറൽ സെക്രട്ടറി ബാബു അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുക്കും.


ചടങ്ങിൽ നിർദ്ധനർക്ക് വീൽ ചെയർ വിതരണവും നടത്തും. തുടർന്ന് റഫി സംഗീത വിരുന്നിൽ പട്ടുറുമാൽ ഫെയിം സഹീർ , ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് ജേതാവ് റസാഖ് , മെഹ്താബ് അസീം, സലീം കൊച്ചിൻ , പട്ടുറുമാൽ ഫെയിം ഇൻഹാം റഫീഖ് തുടങ്ങിയവർ അണിനിരക്കും.

ഇമ്പ്രെസ്സ് മീഡിയ ലൈവ് സംപ്രേഷണം ഏർപ്പെടുത്തിയിട്ടുണ്ട്

Tags:

Recent News