അത്തോളി ഗവ. ജി വി എച്ച് എസിൽ എസ്എഫ്ഐയ്ക്ക്
മേധാവിത്വം :വിജയികൾക്ക് സ്വീകരണം നൽകി
അത്തോളി :ഗവ.
ജി വി എച്ച് എസിൽ നടന്ന സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക്
മേധാവിത്വം .വിജയികൾക്ക് പ്രവർത്തകർ സ്വീകരണം നൽകി.
ചെയർപേഴ്സൺ - സ്നേഹ ( വി എച്ച് എസ് ഇ ),
വൈസ് ചെയർപേഴ്സൺ - മാളവിക ( ഹൈസ്കൂൾ), സെക്രട്ടറി - റിഫ( ഹൈസ്കൂൾ), ജോയിൻ സെക്രട്ടറി അശ്വിനി ( ഹയർ സെക്കൻഡറി ) ,കലാവേദി സെക്രട്ടറി ജി ആദിത്യൻ , കലാവേദി ജോയിൻ്റ് സെക്രട്ടറി വേദിക( ഹൈസ്കൂൾ),
സാഹിത്യ വേദി സെക്രട്ടറി മിൻഹ ഫാത്തിമ ( ഹൈസ്കൂൾ), സാഹിത്യ വേദി ജോയിൻ സെക്രട്ടറി പാർവണ,
കായിക വേദി സെക്രട്ടറി അനാമിക, കായികവേദി ജോയിൻ സെക്രട്ടറി അതിനിരാജ് (Up).
എന്നിങ്ങനെ പത്തിൽ പത്ത് സീറ്റും വിജയിച്ചു
വിജയിച്ചവരെ സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെ കെ ശോഭ ഹാരാർപ്പണം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പി എം ഷാജി ,എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗം അഭിജിത്ത് ഒ എം,
ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോ സെക്രട്ടറി എസ്. ബി അക്ഷയ്, സാദിഖ് എം കെ, അനിൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.