ഏഷ്യൻ ഗെയിംസിൽ മലയാളി താരം ; വടകര സ്വദേശിനി അങ്കിത ഷൈജു
ഏഷ്യൻ ഗെയിംസിൽ മലയാളി താരം ; വടകര സ്വദേശിനി അങ്കിത ഷൈജു
Atholi News23 Jun5 min

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ; വടകര സ്വദേശിനി അങ്കിത ഷൈജു



വടകര :ചൈനയിൽ നടക്കുന്ന 19 ആം മത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം.


മണിയൂർ പൗർണമിയിൽ ഷൈജുവിന്റെയും ഷർമിളയുടെയും മകൾ

അങ്കിത ഷൈജുവിനാണ് ഈ അവസരം ലഭിച്ചത്. 


ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യൻ ടീമിലാണ് അങ്കിത ഇടം നേടിയത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഈ മാസം 19 ന് ആയിരുന്നു ഏഷ്യൻ ടീം സെലക്ഷൻ നടന്നത് , കേരള ജുജീട് സു അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ലത്തീഫിന്റെ നേതൃത്ത്വത്തിൽ കേരള ടീം സെലക്ഷൻ ട്രെയലിൽ പങ്കെടുത്തു.  

2023 ഫെബ്രുവരി മാസം തായ്ലന്റിൽ വച്ച് നടന്ന ഏഷ്യൻ ജുജീട് സു ചാമ്പ്യൻഷിപ്പിലും, മദ്ധ്യപ്രദേശിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻ ഷിപ്പിലും അങ്കിന പങ്കെടുത്തിട്ടുണ്ട് , 

നിലവിൽ ഏഷ്യയിൽ 7 th റാങ്കും , നിരവധി ദേശീയ മെഡലും നേടിയിട്ടുണ്ട് .കോഴിക്കോട് ജില്ല ജു- ജിട് സു അസോസിയേഷൻ പ്രസിഡന്റ് ഷൈജേഷ് പയ്യോളിയുടെയും , സജിത്ത് മണമ്മലിന്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec