കുടിവെള്ളം കിട്ടുന്നില്ലന്ന് പരാതി ', സായാഹ്ന ധർണ നടത്തി
കുടിവെള്ളം കിട്ടുന്നില്ലന്ന് പരാതി ', സായാഹ്ന ധർണ നടത്തി
Atholi News12 Dec5 min

കുടിവെള്ളം കിട്ടുന്നില്ലന്ന് പരാതി ', സായാഹ്ന ധർണ നടത്തി

അത്തോളി :കണ്ണിപ്പൊയിൽ പുതുക്കുടി മീത്തൽ കുടിവെള്ള പദ്ധതി(വാർഡ് 4 ) ഗുണഭോക്താക്കൾക്കു കഴിഞ്ഞ 8 മാസമായി വെള്ളം ലഭിക്കുന്നില്ലന്ന് പരാതി.

കുടിവെള്ളം ഉടൻ ലഭ്യമാക്കാൻ അത്തോളി ഗ്രാമ പഞ്ചായത്ത് ഇടപെടണമെന്ന് ആവശ്യപെട്ട് പദ്ധതി ഗുണഭോക്താക്കളും നാട്ടുകാരും സായാഹ്ന ധർണ നടത്തി. 

സിപിഐ (എം ) ലോക്കൽ സെക്രട്ടറി ഷാജി ഉദ്ഘാടനം ചെയ്തു. ശോഭ ടീച്ചർ,എ എം വേലായുധൻ,ദിനേശൻഎന്നിവർ പ്രസംഗിച്ചു. അനു സ്വാഗതവും ശ്രീധരൻ നായർ നന്ദിയും പറഞ്ഞു

Recent News