നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ',കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക
നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ',കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് ഗുരുതരം
Atholi News30 Aug5 min

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ',കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് ഗുരുതരം 



സ്വന്തം ലേഖകൻ 


നാദാപുരം : നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

കെ എസ് ആർ ടി സി ഡ്രൈവറടക്കം 3 പേരുടെ നില ഗുരുതരമാണ്. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലി- ഗുരുവായൂർ കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോയി . അപകടത്തെ തുടര്‍ന്ന്  ഈ ഭാഗത്ത് ഏറെ നേരം  ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Recent News