ഉള്ളിയേരിയിൽ തെരുവ് നായയുടെ ആക്രമണം :രണ്ട് പേർക്ക് കടിയേറ്റു
ഉള്ളിയേരി : മാമ്പൊയിലിലും , കുനഞ്ചേരിയിലും തെരുവ് നായയുടെ അക്രമണം. മാമ്പൊയിൽ സ്വദേശി തുടിയാടി യിമ്മൽ മാധവനെ (55) തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂനഞ്ചേരി അറബിക് കോളേജിലെ വിദ്യാർത്ഥി മലപ്പുറം സ്വദേശി ഷാമിൽനെയും നായ ആക്രമിച്ചു. വിദ്യാർത്ഥിയെയും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.പാൽ കൊടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന പുലയൻകണ്ടി പര്യേയ്ക്കുട്ടിയെ കടിക്കാൻ ശ്രമിച്ചു . ഉള്ളിയേരി അങ്ങാടിയിൽ 20 ദിവസം മുൻപ് 4 പേരെ ഭ്രാന്തൻ നായ കടിച്ചിരുന്നു. ഉള്ളിയേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ സംഹാര താണ്ഡവമാണ്. കഴിഞ്ഞ വർഷം ഉള്ളിയേരി - 19ാം മൈലിലും കാഞ്ഞിക്കാവിലും ഒട്ടെറെ പേരെ നായയുടെ കടിയേറ്റിരുന്നു.ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.