ഒരു രൂപ ചാലഞ്ച് : ബൾബുകൾ പഞ്ചായത്തിന്
കൈമാറി
അത്തോളി : ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് സി പി ഐ എം സംഘടിപ്പിച്ച ഒരു രൂപ ചലഞ്ചിലൂടെ സ്വരുപിച്ച ബൾബുകൾ പഞ്ചായത്തിന് കൈമാറി.
ഗ്രാമ പഞ്ചായത്ത് പരിസരങ്ങളിൽ പ്രകാശിക്കാത്ത ബൾബുകൾക്ക് പകരമായാണ് നൽകിയത്.
പ്രതീകാത്മ പ്രതിഷേധ പരിപാടി സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം കെ കെ ശോഭ ഉദ്ഘാടനം ചെയ്തു.
ബൾബുകൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരൻ ഏറ്റുവാങ്ങി
മൊടക്കല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ പൊയിലിൽ അധ്യക്ഷത വഹിച്ചു. അത്തോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എം ഷാജി , അഡ്വ.സഫ്ദർ ഹാഷ്മി എന്നിവർ സംസാരിച്ചു. തെരുവ് വിളക്ക് വിഷയത്തിൽ പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സി പി ഐ എം അറിയിച്ചു