തലക്കുളത്തൂർ ജി.എം എൽ പി സ്കൂളിൽ    "ശതമുദ്ര "ക്ക് ആവേശകരമായ തുടക്കം
തലക്കുളത്തൂർ ജി.എം എൽ പി സ്കൂളിൽ "ശതമുദ്ര "ക്ക് ആവേശകരമായ തുടക്കം
Atholi News3 Nov5 min

തലക്കുളത്തൂർ ജി.എം എൽ പി സ്കൂളിൽ

"ശതമുദ്ര "ക്ക് ആവേശകരമായ തുടക്കം.





തലക്കുളത്തൂർ: തലക്കുളത്തൂർ ജി.എം എൽ പി സ്കൂൾ ശതാബ്ദി ആഘോഷം "ശതമുദ്ര "ക്ക് ആവേശകരമായ തുടക്കം.


7 മാസക്കാലം നീണ്ടു നിൽക്കുന്ന ശതവാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്

വിളംബര ജാഥ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വിളംബര ജാഥ സ്വാഗത സംഘം ചെയർപേഴ്സനുമായകെ.ടി പ്രമീള

ഉദ്ഘാടനം ചെയ്തു.

91 വർഷം മുൻപ് ഈ വിദ്യാലയത്തിലെ വിദ്യാർഥിനി ആയിരുന്ന

എടശ്ശേരി ഖദീശുമ്മ വിളംബര ജാഥക്ക് ഫ്ലാഗ്ഓഫ് ചെയ്തു. ജനപ്രതിനിധികൾ, സംസ്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, വിദ്യാർത്ഥികൾ എന്നിവർ അണിചേർന്ന ജാഥയിൽ ഒപ്പന , കോൽക്കളി, പ്രച്ഛനവേഷം , ബാൻ്റ്റ് വാദ്യം എന്നിവ വർണാഭമാക്കി.

ജന: കൺവീനർ എസ്.വി. നിഷ സ്വാഗതവും വർക്കിംഗ് ചെയർമാൻ എം.പി. ഫൈസൽ നന്ദിയും പറഞ്ഞു. ശശി മാസ്റ്റർ, വിചിത്രൻ,പ്രദീപൻ, കേളോത്ത് റഫീഖ്, വള്ളിൽ അഷറഫ്, റഹീം, പി.എം. നൗഷാദ്, ഷുക്കൂർ എന്നിവർ ജാഥ നിയന്ത്രിച്ചു.

പുറക്കാട്ടിരിയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ പറമ്പത്ത് സമാപിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec