വൈദ്യുതി ചാർജ് വർധനവും അശാസ്ത്രീയമായ വാർഡു വിഭജനവും : യുഡിഎഫ് മാർച്ചിൽ പ്രതിഷേധമിരമ്പി
വൈദ്യുതി ചാർജ് വർധനവും അശാസ്ത്രീയമായ വാർഡു വിഭജനവും : യുഡിഎഫ് മാർച്ചിൽ പ്രതിഷേധമിരമ്പി
Atholi News21 Dec5 min

വൈദ്യുതി ചാർജ് വർധനവും അശാസ്ത്രീയമായ വാർഡു വിഭജനവും : യുഡിഎഫ് മാർച്ചിൽ പ്രതിഷേധമിരമ്പി 

അത്തോളി: വൈദ്യുതി ചാർജ് വർധനവിനും അശാസ്ത്രീയമായ വാർഡു വിഭജനത്തിനും എതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി ധർണ കെ.പി.സി.സി മെമ്പർ കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് പഞ്ചായത്ത് കൺവീനർ വി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി, കെ.ടി.കെ. ഹമീദ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട്, പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ടി.പി.ഹമീദ് സ്വാഗതവും കെ.പി. സത്യൻ നന്ദിയും പറഞ്ഞു. അത്തോളി ഹൈസകൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് വില്ലേജ് ഓഫീസിന് മുന്നിൽ അവസാനിച്ചു.

Recent News