ജില്ലയിൽ വിദ്യാലയങ്ങൾ തിങ്കളാഴ്ച്ച മുതൽ പ്രവർത്തിക്കും.
കോഴിക്കോട് :നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അടച്ചിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച (25 - 9 - 2023 )
മുതൽ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കന്റയിൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണമുള്ളതിനാൽ ഇവിടെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഓൺ ലൈൻ പഠനം തുടരും.
വിദ്യാർത്ഥികളും അധ്യാപകരും മാസ്ക്ക് ധരിക്കണം വിദ്യാലയ പ്രവേശന കവാടത്തിൽ സാനിറ്റൈസർ ഉറപ്പ് വരുത്തണം.
നിപ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ എ ഗീത ഇന്ന് 2.30 ഓടെയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.