മെക് 7 അത്തോളി 100 ദിനം ആഘോഷിച്ചു :  ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മെക് 7 മുന്നിൽ : പഞ്ചായത്ത് പ്
മെക് 7 അത്തോളി 100 ദിനം ആഘോഷിച്ചു : ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മെക് 7 മുന്നിൽ : പഞ്ചായത്ത് പ്രസിഡണ്ട്
Atholi News16 Feb5 min

മെക് 7 അത്തോളി 100 ദിനം ആഘോഷിച്ചു :


ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ

മെക് 7 മുന്നിൽ : പഞ്ചായത്ത് പ്രസിഡണ്ട് 




അത്തോളി :ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ

മെക് 7

മുന്നിലെന്ന് ഗ്രാമ 

പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ . 

മെക് 7 ഹെൽത്ത് ക്ലബ് അത്തോളി യൂണിറ്റ് 100 ആം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

എല്ലാ വാർഡുകളിലും മെക് 7 ഹെൽത്ത് ക്ലബ് സജീവമാകുന്നത്തോടെ അത്തോളിയിലെ ജനങ്ങളുടെ ജീവിത ശൈലീ രോഗത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് ബിന്ദു രാജൻ കൂട്ടിച്ചേർത്തു.

അത്തോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ മെക് 7 അത്തോളി യൂണിറ്റ് ചെയർമാൻ ബാബു അഥീന അധ്യക്ഷത വഹിച്ചു. ഡോ.

ഇസ്മയിൽ മുജദ്ദിദി മുഖ്യാതിഥിയായി.

പഞ്ചായത്ത്

വൈസ് പ്രസിഡണ്ട് 

സി കെ റിജേഷ്, 

വാർഡ് മെമ്പർമാരായ ഷീബ രാമചന്ദ്രൻ, 

എ എം വേലായുധൻ ,

പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരയ്ക്കൽ , എം കെ ഷമീർ , ഷംസീർ പാലങ്ങാട് , ജാഫർ അത്തോളി , അജീഷ് അത്തോളി , അധ്യാപിക ബുഷ്റ പൂനൂർ എന്നിവർ പ്രസംഗിച്ചു.ജില്ലാ പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ,മേഖല കോർഡിനേറ്റർ

നിയാസ് എകരൂൽ എന്നിവർ ക്ലാസെടുത്തു. 

കൺവീനർ എം കെ ആരിഫ് സ്വാഗതവും കോർഡിനേറ്റർ സി ടി റെജി നന്ദിയും പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.

മെക് 7 കോളിയോട്ടം താഴം യൂണിറ്റ് ട്രെയിനറായിരുന്ന മണങ്ങാട്ട് കോയയെ ചടങ്ങിൽ അനുസ്മരിച്ചു. അത്തോളി സഹകരണ ആശുപത്രിയും മെക് 7 ഹെൽത്ത് ക്ലബും സംയുക്തമായി കഴിഞ്ഞ ദിവസം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗിരീഷ് ത്രിവേണി അവതാരകനായിരുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec