കിഴക്കെവളപ്പിൽ കുടുംബസംഗമം നടത്തി
---------------------------
ഉള്ളിയേരി: പുത്തഞ്ചേരി കിഴക്കെവളപ്പിൽ കുടുംബസംഗമം ഉള്ളിയേരി പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു.
കെ. വി നാരായണൻ അധ്യക്ഷത വഹിച്ചു. കവി രഘുനാഥൻ കൊളത്തൂർ മുഖ്യാതിഥിയായി.
വാർഡ് മെമ്പർ കെ. ടി സുകുമാരൻ, കെ. വി രവീന്ദ്രൻ, കരുവാങ്കണ്ടി ചെക്കിണി, വി. ഗംഗധാരൻ, ഷാജു കൂമുള്ളി എന്നിവർ സംസാരിച്ചു.
പി. കെ ചോയിച്ചി, ചങ്ങരൻ, ലക്ഷ്‌മി, നാരായണി, കെ. കെ ജാനു, ഷൈജി ഷാജു കൂമുള്ളി (കവയിത്രി), അനീഷ് പുത്തഞ്ചേരി(ആർട്ടിസ്റ്റ് )എന്നിവരെയും ആദരിച്ചു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.