നിർദ്ധനർക്ക് ആശ്രയകേന്ദ്രമായി സാമൂഹ്യ കൂട്ടായ്മകൾ മാറണം :  മുൻ എം എൽ എ പാറക്കൽ അബ്ദുളള
നിർദ്ധനർക്ക് ആശ്രയകേന്ദ്രമായി സാമൂഹ്യ കൂട്ടായ്മകൾ മാറണം : മുൻ എം എൽ എ പാറക്കൽ അബ്ദുളള
Atholi News2 Jan5 min

നിർദ്ധനർക്ക് ആശ്രയകേന്ദ്രമായി സാമൂഹ്യ കൂട്ടായ്മകൾ മാറണം :

മുൻ എം എൽ എ പാറക്കൽ അബ്ദുളള




ഉള്ളിയേരി:ജാതി - മത - രാഷ്ട്രീയ ങ്ങൾക്കതീത മായി നിരാശ്രയർക്ക് ആശ്രയ കേന്ദ്രമായി സ്വാന്തന സംരംഭ പ്രവർത്തനങ്ങൾ മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുളള പറഞ്ഞു മാമ്പൊയിൽ ഒ.സി. & ടി.എച്ച് റിലീഫ് സെല്ലിന്റെ ദശവാർഷികവും ഇരുവരുടെയും അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീഫ് സെൽ ചെയർമാൻ വി.പി.മുഹമ്മദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. സഹീർ നല്ലളം മുഖ്യപ്രഭാഷണം നടത്തി. പി.ഷഫീഖ്റിപ്പോർട്ടവതരിപ്പിച്ചു. സ്വാന്തന സഹായ കേന്ദ്രം മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് നിർവഹിച്ചു. അഹ്മദ് കോയ മാസ്റ്റർ, പി.പി. കോയ നാറാത്ത്, അബു ഹാജി പാറക്കൽ, യൂത്ത് ലീഗ് ജില്ല സെക്രട്ടരി സിറാജ് ചിറ്റേടത്ത്, നജീബ് കഞ്ചേരി, ദുബൈ കെ. എം.സി.സി. മണ്ഡലം സെക്രട്ടരി റിഷാദ് മമ്പൊയിൽ, റിലീഫ് സെൽ കൺവീനർ പി.എം. മുഹമ്മദലി, എം.എസ്.എഫ് മണ്ഡലം സെക്രട്ടരി ഷാബിൽ എടത്തിൽ യൂത്ത് ലീഗ് നേതാക്കളായ സുബൈർ പി.എം. ലബീബ് മുഹ്സിൻ, ജംഷീർ പി.എം. പ്രവാസി ലീഗ് നേതാക്കൾ മുഹമ്മത് കോയ ആനവാതിൽ, അബു ഹാജി എക്കാലുള്ളതിൽ എന്നിവരും സംസാരിച്ചു. വിവിധ സെഷനുകളിൽ നടന്ന മെഡിക്കൽ കേമ്പ് ഉദ്ഘാടനം ജില്ലാ ലീഗ് സെക്രട്ടരി ടി.ടി.ഇസ്മാഈൽ നിർവഹിച്ചു. സി.എച്ച് സെന്റർ സെക്രട്ടരി ബപ്പൻ കുട്ടി നടുവണ്ണൂർ, കോഡിനേറ്റർ ഖാദർ ഹാജി, സാജിദ് കെ.കെ നാറാത്ത്,വി.കെ. കോയ, വി.സി. ഇമ്പിച്ചി മമ്മത് എന്നിവരും " ഇണക്കം" കുടുംബ സെഷൻ ഷാഹുൽ ഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ലൈല കുറ്റിയുള്ളതിൽ അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് നബീല കുനിയിൽ മുഖ്യപ്രഭാഷണം നടത്തി. ബഷീർ നൊരവന, വനിത ലീഗ് മണ്ഡലം സെക്രട്ടറി സുമയ്യ ഇഖ്‌ബാൽ, പഞ്ചായത്ത്‌സെക്രട്ടറി റഷീദ നാറാത്ത് , ശാഖ സെക്രട്ടരി നുസ്ല അനസ്, റംല വി.സി., ഫൗസിയ വി.സി, ബാസിമ പി.എം, അസ്മ ഒ.സി എന്നിവരും , " ആദരം " സാംസ്കാരിക സംഗമം കേരള മദ്യനിരോധന സമിതി പ്രസിഡന്റും ഗാന്ധിയനുമായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് സെക്രട്ടരി റഹീം എടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പർ ഷാജി പാറക്കൽ, വാർഡ് മെമ്പർ ഗീത വടക്കേടത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടരി നാസ് മാമ്പൊയിൽ, അൻവർ മാസ്റ്റർ, അഷ്റഫ് എൻ.പി എന്നിവരും സംസാരിച്ചു. വിവിധ മേഖലകളിൽ സേവന സന്നദ്ധരായ എഞ്ചിനിയർ കുഞ്ഞായൻ കോയ ഹാജി (തണൽചെയർമാൻ), പി.കെ.ഐ. മുഹ് യുദ്ദീൻ (മത-സാമൂഹ്യ-സാംസ്കാരികം) പി.എം മുഹമ്മദലി(സന്നദ്ധ പ്രവർത്തനം ), സൈനുൽ ആബിദ് തുടിയാടിമ്മൽ (വിദ്യാഭ്യാസംBed. അലിഗഡ് യൂണിവേഴ്സിറ്റി, ബംഗാൾ മലയാളി സ്റ്റുഡന്റ് അസോസിയേഷൻ ),ഇബ്രാഹീം ഹാജി പി ( സാമൂഹ്യ സേവനം), അഷ്റഫ് നാറാത്ത് (ഗായകൻ, അവതാരകൻ , മ്യൂസിക് ഡയരക്ടർ) മുനാസ് മാസ്റ്റർ, കെ.സി.അബ്ദുറഹിമാൻ ഹാജി (മഹല്ല് സേവനം) മുഹമ്മദ് കുറ്റിയുള്ളതിൽ (ജി.സി.സി & കെ.എം.സി. സേവനം) എന്നിവർക്കുള്ള മെഡലുകളും വിതരണം ചെയ്തു. അഹ്മദ് വലിയോട്ടിൽ, ഫൈസൽ പാറക്കൽ, ഷാഹുൽ ഹമീദ് വലയോട്ടിൽ, ഫായിസ് പാറക്കൽ, റഷീദ് വി.കെ. ഹാരിസ് കെ.ടി, കെ.ടി.എം കോയ , ത്വാ ഹിർ ദാരിമി, എന്നിവരും സംബന്ധിച്ചു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec