അത്തോളി പാലോറത്ത് കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി; ഉത്സവം
മാർച്ച് 26 മുതൽ 30 വരെ
അത്തോളി : ശ്രീ പാലോറത്ത് കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
ക്ഷേത്രം മേൽശാന്തി ഹരീഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി
സി കെ രാഘവൻ കൊടി ഉയർത്തി.
പ്രസിഡൻ്റ് ആർ എം കുമാരൻ,
സെക്രട്ടറി കെ കെ ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് മാറായ എം കെ രവീന്ദ്രൻ , പി രമേശൻ , ജോയിൻ്റ് സെക്രട്ടറിമാരായ സി കെ ശങ്കരൻ , കുനിയേൽ സുധീഷ് , സി കെ പവിത്രൻ, ട്രഷറർ ടി പുഷ്പൻ, മാതൃ സമിതി പ്രസിഡൻ്റ് പ്രഭാ രവീന്ദ്രൻ , സെക്രട്ടറി കെ ടി ശാലിനി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
മാർച്ച് 26 മുതൽ 30 വരെയാണ് ഉത്സവം
26 ന് രാവിലെ 6 മുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം , 27 ന് രാവിലെ 9 ന് പൊങ്കാല സമർപ്പണം , 28 ന് രാവിലെ 10 ന് കലവറ നിറയ്ക്കൽ , വൈകിട്ട് 4 ന് സർവൈശ്വര്യ പൂജ , 5 ന് സർപ്പബലി 7 . 30 ന് പ്രാദേശിക കലാ പ്രതിഭകളുടെ കലാ പരിപാടികൾ , 29 ന് രാവിലെ 5 ന് ഗണപതി ഹോമം, 6 ന് ഉഷ: പൂജ , 9 ന് നവകം, പഞ്ചഗവ്യം,10 ന് ആദ്ധ്യാത്മിക പ്രഭാഷണം , 11 ന് ഉച്ചപൂജ ,ഉച്ചപ്പാട്ട് , കളമെഴുത്ത് , 12- 30 ന് പ്രസാദ് ഊട്ട് , വൈകീട്ട് 5 ന് ഇലത്ത് പരദേവത ക്ഷേത്രം , അത്തോളി രാരോത്ത് പരദേവത ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആഘോഷ വരവ് , വൈകീട്ട് 5.30 ന് ഗുരുതി തർപ്പണം , 6 ന് ദീപാരാധന , 7 ന് തായമ്പക , 8.30 ന് അത്താഴ പൂജ, 9.30 ന് മുല്ലക്കൽ പാട്ട് എഴുന്നള്ളിപ്പ്. 30 ന് സമാപനം . രാവിലെ 5 ന് ഗണപതി ഹോമം, 6 ന് ഉഷ : പൂജ , 9 ന് നവകം, പഞ്ചഗവ്യം , 12.30 ന് പ്രസാദ് ഊട്ട് , വൈകിട്ട് 5 ന് ഗുരുതി തർപ്പണം, 6 ന് ശ്രീ കാരയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി , 6.10 ന് ദീപാരാധന , 8 ന് അത്താഴ പൂജ , 9 ന് ഭഗവതി തിറ ,
10 ന് തായമ്പക . 10 . 30 ന് കലാപരിപാടികൾ . പുലർച്ചെ 4 ന് തിറ കെട്ടിയാട്ടം . തുടർന്ന് കൂത്ത് ഓടു കൂടി സമാപനം