കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം:  പെൻഷൻ പരിഷ്കരണ, ക്ഷാ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം: പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
Atholi News25 Jan5 min

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം:

പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു 





അത്തോളി: സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻ കാർക്കും ലഭിക്കാനുള്ള പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ് അപാകത കൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. അനിതാ ഭായ്. എൻ. പി. അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. കെ. സുകുമാരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടിങ് നടത്തി. കൈത്താങ്ങ് പെൻഷൻ വിതരണം ബ്ലോക്ക്‌ സെക്രട്ടറി പി. വി. ഭാസ്കരൻ കിടാവ് നിർവഹിച്ചു. സെക്രട്ടറി ടി. ദേവദാസൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി പ്രഭാകരൻ പനോളി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ബ്ലോക്ക്‌ വനിതാ വേദി കൺവീനർ കാർത്തിക. എം., മുരളീധരൻ തെക്കേടത്ത്, കെ. രവീന്ദ്രൻ, ടി. വേലായുധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജനാർദ്ദനൻ നായർ (പ്രസിഡന്റ്‌ ), ടി. ദേവദാസൻ (സെക്രട്ടറി ), പ്രഭാകരൻ പനോളി (ഖജാൻജി )എന്നിവരെ തെരഞ്ഞെടുത്തു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec