
അരുൺ നമ്പിയാട്ടിൽ ഷോർട്ട് ഫിലിം രംഗത്തേക്കും
അത്തോളി: 'രക്തദാനം മഹാദാനം 'സന്ദേശം ജീവിതത്തിൽ പകർത്തിയ അരുൺ നമ്പിയാട്ടിൽ ഷോർട്ട് ഫിലിം രംഗത്തേക്കും. സമൂഹത്തിനെ ബാധിച്ച ലഹരി ഉപയോഗം കുറക്കൽ, അവയവ ദാനം പ്രോത്സാഹിക്കാനും വേണ്ടിയാണ് ഷോർട്ട് ഫിലിം രംഗത്ത് ഇറങ്ങിയത്. 'ഉയിരിനുമപ്പുറം'എന്ന ഫിലീമിലാണ് ആദ്യമായി അഭിനയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് ചിത്രീകരണം പൂർത്തിയാക്കിയ ഫിലിം എഡിറ്റിംഗ് വർക്ക് നടക്കുകയാണ്. ലഹരി ബോധവൽക്കരണം, അപബോധം എന്നിവ പ്രമേയമാക്കിയുളള ഷോർട്ട് ഫിലിം ആണ് 'ഉയിരിനുമപ്പുറം' വിനോദ് കണ്ണഞ്ചേരിയാണ് സംവിധായകൻ, തിരക്കഥ സംഭക്ഷണം സുജിത്മോയാദവ്, ക്യാമറ: മനു മടുർ. ലത്തീഫ്, സജീന്ദ്രൻ
സുരേഷ്, രാജീവ്, നിഖിൽ, സംജു, നിജിൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. അരുൺ നമ്പിയാട്ടിൽ നിലവിൽ ആപത് മിത്ര വളണ്ടിയർ, റെഡ് ക്രോസ് വളണ്ടിയർ, ഹോപ്പ് ബ്ലഡ് ഡൊണേഴ്സ് മിഷൻ കോർഡിനേറ്റർ, യുവജനതാദൾ ബാലുശ്ശേരി മണ്ഡലം അംഗം, മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ചിത്രം: അരുൺ നമ്പിയാട്ടിൽ ടെലി ഫിലിം ചിത്രീകരണത്തിനിടെ