പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച : പണപ്പെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ; 20 ലക്ഷം കവർന്നതായി വീട്ടുകാർ
പേരാമ്പ്ര :പൈതോത്ത് കല്യാണ വീട്ടിൽ കവർച്ച.
കോറോത്ത് സന്ദാനന്ദൻ്റെ വീട്ടിലാണ് ഞായറാഴ്ച രാത്രിയാണ് കവർച്ചനടന്നത്.
അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് ഓഫീസ് മുറിയിൽ സൂക്ഷിച്ച
പണപ്പെട്ടി തുടർന്നുള്ള അന്വേഷണത്തിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സദാനന്ദൻ്റെ മകളുടെ കല്യാണം ഞായറാഴ്ചയായിരുന്നു.
രാത്രി 10.30 ഓടെ സദാനന്ദനും ഭാര്യയും മകനും ഉറങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ പന്തൽ പൊളിക്കാനെത്തിയ
വരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
20 ലക്ഷം കവർന്നതായി വീട്ടുകാർ പറഞ്ഞു.
തുടർന്ന് വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന പേരാമ്പ്ര പോലിസ് ,ഡോഗ്
സ്ക്വാഡ്,വടകരയിൽ നിന്നും ഫിങ്കർ പ്രിൻ്റ് വിദഗ്ധർ പരിശോധ നടത്തി. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആദ്യമാണെന്നും പ്രതികളെ ഉടൻ പിടി കൂടണമെന്നും പഞ്ചായത്തംഗം സജീഷ് ആവശ്യപ്പെട്ടു. പോലീസ് സമീപത്തെ വീടുകളിലെ
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. സമീപത്തായി താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളും ശേഖരിച്ചും .തുടർ പരിശോധന ഊർജിതമാക്കി.