ഇപ്റ്റ : പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിൽ
ഓർമ്മ മരം നട്ട് പരിസ്ഥിതി ദിനാഘോഷം
പറമ്പിൽ ബസാർ:ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ ) പറമ്പിൽ ബസാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിൽ.സ്കൂളിലെ ഹരിതസേനയുടെയും
മലയാള മണ്ഡലം കലാസാഹിത്യകൂട്ടായ്മയുടെയും
സഹകരണത്തോടെ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.കവിപി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഇപ്റ്റ ദേശീയ വൈ:പ്രസിഡന്റ് ടി.വി. ബാലൻ മുഖ്യാതിഥിയായി.
സംസ്ഥാന എക്സിക്യൂട്ടീവ്
മെമ്പർ പി.ടി.സുരേഷ് അധ്യക്ഷതവഹിച്ചു.
എം.ടി.വാസുദേവൻ
നായർ,വൈക്കം മുഹമ്മദ് ബഷീർ,സുഗതകുമാരി എന്നിവരുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ പി.കെ.ഗോപി,
ടി.വി.ബാലൻ, ഭാഗ്യനാഥൻമാസ്റ്റർ എന്നിവർ മരം നട്ടു.
ഇപ്റ്റജില്ലാപ്രസിഡന്റ് എ.ജി.രാജൻ,
പി.ടി.എ.പ്രസിഡന്റ്-ഒലീദ്,മാതൃസംഗമം
ചെയർപേഴ്സൺ-സിന്ധു,എസ്.എസ്.ജി.കൺവീനർ-നിസാർ, മലയാളമണ്ഡലം
കൺവീനർ- രജീഷ്കുമാർ
എന്നിവർ പ്രസംഗിച്ചു.
ഇപ്റ്റ യൂണിറ്റ് പ്രസിഡന്റ് ജനാർദ്ദനൻ പറമ്പിൽ സ്വാഗത ഗാനമാലപിച്ചു. ഇപ്റ്റജില്ലാ ജോ.സെക്രട്ടറി. ടി.ഷിനോദ്, ജില്ലാകമ്മറ്റി
മെമ്പർമാരായ രാകേഷ്ഗോപാൽ,
ബി. രാഘവൻ,യൂണിറ്റ് സെക്രട്ടറി വിജീഷ്.വി.എ.എന്നിവർസന്നിഹിതരായി.
ഹെഡ്മാസ്റ്റർ ഭാഗ്യനാഥൻ സ്വാഗതവും ഹരിതസേന കൺവീനർ മുർഷിദ് എം.നന്ദിയും പറഞ്ഞു.