വി കെയർ പോളി ക്ലിനിക്കിൽ മോഷണം, പ്രതികൾ മലപ്പുറത്ത് പിടിയിൽ;
ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലേക്ക് എത്തി
First in Atholi News.
ഉള്ളിയേരി :ആനവാതിലിൽ വി കെയർ പോളി ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ .
മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കൽ വീട്ടിൽ ഹരിദാസൻ മകൻ എം കിഷോർ (23), തേഞ്ഞിപ്പാലം ചേളാരി മുജീബ് റഹ്മാൻ മകൻ അബ്ദുൽ മാലിക്ക് ( 20 ) എന്നിവരെയാണ് അത്തോളി പോലീസിന്റെ പിടിയിലായത്.
മോഷണം നടത്തി തിരികെ ബൈക്കിൽ പോകുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത് , ഇരുവരെയും വീടുകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് ഇൻസ്പക്ടർ
പി കെ ജിതേഷ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ക്ലിനിക്കിൽ മോഷണം നടത്തിയത്.
രാവിലെ 7 മണിക്ക് ക്ലിനിക്ക് തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
ഇതിന്റെ സി സി ടി വിയിൽ ദൃശ്യം പുറത്ത് വിട്ടിരുന്നു.
മേശവലിപ്പ് പൊളിച്ച് 20,000 ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ഉടമ ബഷീർ പാടത്തൊടി പോലീസിൽ പരാതി നൽകിയത് '
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു.
മഴയായതിനാൽ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം കേൾക്കാത്തത് മോഷ്ടാവ് ഉപയോഗപ്പെടുത്തുകയായിരുന്നു.
എസ് ഐ ആർ രാജീവ്,
എ സി പി ഒ -കെ ഷിനിൽ , എ സി പി ഒ - പി ടി രതീഷ് , കെ എം അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കും.
ഫോട്ടോ: 1 - എം കിഷോർ (നീല ബനിയൻ )
ഫോട്ടോ: 2 - അബ്ദുൾ മാലിക്ക് (വെളള ഷർട്ട് )