ഭ്രാന്തൻ കുറുക്കനെ ചെറുത്ത് തോൽപ്പിച്ച
സുരേഷ് മണ്ടകശേരിക്ക് പൗരവലിയുടെ ആദരം ;നാടിൻ്റ സ്നേഹത്തിന് നന്ദി പറഞ്ഞ് സുരേഷ്
അത്തോളി : മൊടക്കല്ലൂരിൽ ഏതാനും പേരെ ആക്രമിച്ച ഭ്രാന്തക്കുറുക്കനിൽ നിന്നും പരിക്കുകളേറ്റുവാങ്ങി ഒരു പ്രദേശത്തെ രക്ഷിക്കുകയും കുറുക്കനെ കീഴപ്പെടുത്തുകയും ചെയ്ത സുരേഷ് മണ്ടകശ്ശേരിയെ പൗരാവലി ആദരിച്ചു. ചിറപ്പുറത്ത് വയൽ പ്രദേശത്തായിരുന്നു കുറുക്കൻ്റെ അക്രമണം. വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ സുരേഷിനെ ഷാളണിയിച്ചു.
ഗണേശൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
എം സുമേഷന്‍ മാസ്റ്റർ, ഗിരീഷ് മൊടക്കല്ലൂർ, മോഹനൻ കോഴിക്കോട്ടയിൽ,
ടി കെ രാജൻ, സുധി മൊടക്കല്ലൂർ,
എൻ എം. ബാലൻ എന്നിവർ പ്രസംഗിച്ചു
നാടിൻ്റ സ്നേഹത്തിന്
സുരേഷ് നന്ദി പറഞ്ഞു.