രഥപ്രദക്ഷിണം ഭക്തി സാന്ദ്രം ',
കുടക്കല്ലിൽ നവരാത്രി ആഘോഷം സമാപിച്ചു
അത്തോളി :പ്രസിദ്ധമായ കുടക്കല്ല് പാട്ടുപുരക്കുഴി പരദേവത ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 9 ദിവസവും നടത്തിയ രഥ പ്രദക്ഷിണം ഭക്തി സാന്ദ്രമായി.
എല്ലാ ദിവസവും വൈകീട്ടും രാവിലെയും രഥ പ്രദക്ഷിണം ഉണ്ടായിരുന്നു.
ആയുധ പൂജ, ഗ്രന്ഥ പൂജ എന്നിവ കൂടാതെ വിജയ ദശമി ദിനത്തിൽ നിരവധി കുരുന്നുകൾക്ക് എഴുത്തിനിരുത്തലും നടത്തി.ക്ഷേത്ര തന്ത്രി പന്ന്യംവെള്ളി ശ്രീകുമാര ഭട്ടതിരിപ്പാടിന്റെയും
മേൽശാന്തി മേലെടം ശ്രീധരൻ നമ്പൂതിരിയുടെയും
കാർമ്മികത്വത്തിൽ പൂജ ചടങ്ങ് നടത്തി.
രഥ പ്രദക്ഷിണം
ജന പങ്കാളിത്വകൊണ്ട് ശ്രദ്ദേയമായതായി
നവരാത്രി ഉത്സവ കമ്മിറ്റി ചെയർമാൻ സജീവൻ പറഞ്ഞു. ക്ഷേത്രത്തിൽ നൃത്ത പഠന ക്ലാസുകൾ ആരംഭിച്ചതായി ക്ഷേത്ര പ്രസിഡന്റ് അമ്മക്കുട്ടിയമ്മയും
സെക്രട്ടറി എടക്കണ്ടി രാമചന്ദ്രനും അറിയിച്ചു.
മലബാറിൽ ഉത്സവം ആരംഭിക്കുന്നത് പാട്ടു പുരക്കുഴി ക്ഷേത്രത്തിലും സമാപനം പിഷാരിക്കാവിലെ കാളിയാട്ടത്തോട് കൂടിയാണ് എന്ന പ്രത്യേകതകൂടിയുണ്ട്.