അത്തോളി മാലിന്യ മുക്ത പഞ്ചായത്താകുന്നു ;
പ്രഖ്യാപനം നാളെ
"അഴകോടെ അത്തോളി " ശുചിത്വ സന്ദേശ
റാലി നടത്തി
അത്തോളി : ഗ്രാമപഞ്ചായത്തിൽ നാളെ ( വെള്ളിയാഴ്ച) നടക്കുന്ന അഴകോടെ അത്തോളി ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അത്തോളിയിൽ ശുചിത്വ സന്ദേശ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, വൈസ് പ്രസിഡൻ്റ് സി. കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, മെമ്പർമാരായ ശാന്തിമാ വീട്ടിൽ, പി എം രമ, ഷിജു തയ്യിൽ, ശകുന്തള കുനിയിൽ പഞ്ചായത്ത് സെക്രട്ടറി സുമേഷ് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, പഞ്ചായത്ത് എച്ച്ഐ ജഹിത്ത് ലാൽ, സുനിൽ കൊളക്കാട്, ഗോപാലൻ കൊല്ലോത്ത്, ആർ.കെ. രവീന്ദ്രൻ, ഷംസുദ്ദീൻ, ബദറു കൊളക്കാട് ,ടി പി ഹമീദ് , നിസാർ കൊളക്കാട്എന്നിവർ നേതൃത്വം നൽകി. സന്ദേശ യാത്രയിൽ ഹരിതകർമ സേനാംഗങ്ങളും പങ്കെടുത്തു.
നാളെ ( വെള്ളിയാഴ്ച) കുമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ വെച്ച് നടക്കുന്ന മാലിന്യ മുക്ത പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും. പോലീസ് ഇൻസ്പെക്ടർ ഡി. സജീവ് അത്തോളി ഗ്രാമപഞ്ചായത്തിനെ "അഴകോടെ അത്തോളി" ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കും. അഡ്വ. അരുൺ കൃഷ്ണയുടെ ലഹരി വിരുദ്ധ ക്ലാസും ഉണ്ടായിരിക്കും.