അത്തോളി റോഡ് 'കുണ്ടും കുഴിയും': മഴ മാറിയാൽ നന്നാക്കുമെന്ന്  ജില്ലാ കലക്ടറുടെ ഉറപ്പ് : ബി എം എസ് നടത്
അത്തോളി റോഡ് 'കുണ്ടും കുഴിയും': മഴ മാറിയാൽ നന്നാക്കുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ് : ബി എം എസ് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
Atholi News17 Jul5 min

അത്തോളി റോഡ് 'കുണ്ടും കുഴിയും':

മഴ മാറിയാൽ നന്നാക്കുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ് :ബി എം എസ് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു



അത്തോളി : കോഴിക്കോട് -അത്തോളി-കുറ്റ്യാടി

റൂട്ടിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് ബിഎംഎസ് യൂണിയൻ നാളെ( 18-07-24) നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.


ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമയത്.


കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ അത്തോളി മുതൽ ഉള്ളിയേരി വരെയുള്ള റോഡിൽ വൻകുഴികളാണ്. മഴ മാറിയാൽ ഉടൻ പരിഹരിക്കാം എന്ന് കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉറപ്പു നൽകി.


ഹെവി വാഹനങ്ങൾ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത് സമയക്രമത്തിൽ നിയന്ത്രിക്കാൻ തീരുമാനമായി.

ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഹോം ഗാർഡിനെ വെക്കാമെന്നും കലക്ടർ പറഞ്ഞു.

യൂണിയനെ പ്രതിനിധീകരിച്ച് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ദേവദാസ് ഏരിയ സെക്രട്ടറി ഷൈൻ പയ്യപ്പള്ളി നിദാന്ത് എന്നിവരും

ബസ്സു ഉടമകളെ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ടി കെ ബീരാൻകോയ റിനീഷ് എടത്തിയിൽ എം എസ് സാജു ബേനസീർ റിയാസ് അബ്ദുൽ സത്താർ എന്നിവരും പങ്കെടുത്തു.

അതെ സമയം സ്വകാര്യ ബസ് സർവീസ് ബഹിഷ്കരിക്കുമെന്ന് ചില തൊഴിലാളികൾ വാട്സ് ആപ്പിൽ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചു .


Recent News