കുന്നത്തറ നവഭാവന സാംസ്കാരിക
വേദിയുടെ അനുമോദന സായാഹ്നം ',
ആദരിച്ചത് ഉന്നത വിജയം നേടിയവരെ
അത്തോളി :നവഭാവന സാംസ്കാരിക വേദി കുന്നത്തറയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ് എസ് എൽ സി, ഉന്നത വിജയികളെയും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രതിഭകൾ , ഓൾ കേരള എൻ എസ് ഒ ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽട്ട് കരസ്ഥമാക്കിയ മാർഷൽ ആർട്സ് താരം എന്നിവരെയും അനുമോദിച്ചു.
എ രവീന്ദ്രൻ പുതിയോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡണ്ട് പ്രഭീഷ് കാവിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് തൈക്കണ്ടി, ബാബു തച്ചാറമ്പത്ത്,
വേണു കരുമാത്ത്, എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു സംസാരിച്ചു. സെക്രട്ടറി രജനീഷ് നിടുമ്പ്രത്ത് സ്വാഗതവും മുൻ പ്രസിഡന്റ് സതീഷ് കുമാർ ശ്രീരഞ്ജനി നന്ദിയും പറഞ്ഞു.