വേണ്ട ലഹരിയും,ഹിംസയും: ജാഗ്രതാ പരേഡ് നടത്തി ഡിവൈഎഫ്ഐ അത്തോളി മേഖല കമ്മിറ്റി
അത്തോളി: വേണ്ട ലഹരിയും,ഹിംസയും , എന്ന മുദ്രാവാക്യമുയർത്തി ലഹരി വ്യാപനത്തിനും
വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കും എതിരെ ഡിവൈഎഫ്ഐ അത്തോളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡ് നടത്തി.
അത്തോളി മുതൽ അത്താണി വരെയായിരുന്നു പരേഡ്.
സിപിഐഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗം പിഎം ഷാജി ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡൻ്റ് ഇഎം ജിതിൻ അധ്യക്ഷത വഹിച്ചു,അനില,
അനൂപ് വേളൂർ , സാദിഖ് ജോർജ്, രൺജിത് എന്നിവർ നേതൃത്വം നൽകി.
ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോ സെക്രട്ടറി എസ് ബി അക്ഷയ് സ്വാഗതം പറഞ്ഞു.