അംഗീകാരത്തിന്റെ നിറവിൽ അത്തോളി സഹകരണ ആശുപത്രി',
അംഗീകാരം ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന്
അത്തോളി :അത്തോളി സഹകരണ ആശുപത്രിക്ക്
സഹകരണ മേഖലയിൽ ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ചു. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് അത്തോളി സഹകരണ ആശുപത്രി അർഹത നേടിയത്.
പ്രശസ്തി പത്രവും ഫലകവും ഉൾപ്പെട്ട പുരസ്‌കാരം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്ന് ആശുപത്രി അധികൃതർ ഏറ്റുവാങ്ങി.