കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ സെമിനാർ :  തിരുവങ്ങൂർ എച്ച് എസ് എസ് വിദ്യാർത്ഥി
കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ സെമിനാർ : തിരുവങ്ങൂർ എച്ച് എസ് എസ് വിദ്യാർത്ഥിനി ആയിശ നംറ ജില്ലയിലേക്ക്.
Atholi News26 Aug5 min

കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ സെമിനാർ :

തിരുവങ്ങൂർ എച്ച് എസ് എസ് വിദ്യാർത്ഥിനി ആയിശ നംറ ജില്ലയിലേക്ക്.



 

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാനതലത്തിൽ നടത്തുന്ന എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളസാഹിത്യ സെമിനാറിന്റെ ഭാഗമായി കൊയിലാണ്ടി 

ഉപ ജില്ലയിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.

ഉപജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രബന്ധങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

സാഹിത്യകാരൻ എൻ.വി.വത്സൻ കൊയിലാണ്ടി

 ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോഡിനേറ്റർ ബിജു കാവിൽ അധ്യക്ഷത വഹിച്ചു. സി. അരവിന്ദൻ,

കെ.ടി. ഉഷാകുമാരി,കെ.രാകേഷ് കുമാർ,ബിജിത്ത് ലാൽ,അനുപമ എന്നിവർ സംസാരിച്ചു.

ആയിശ നംറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ) ഒന്നാം സ്ഥാനവും നിയോന (ജി.വി.എച്ച്.എസ്.എസ്കൊയിലാണ്ടി ) രണ്ടാം സ്ഥാനവും അമിയ ദുർഗ (ജി.എച്ച്.എസ്.എസ് പന്തലായനി മൂന്നാം സ്ഥാനവും

നേടി. ആയിശ നംറ (തിരുവങ്ങൂർ HSS)

ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Recent News