ഹാൽസിയോൺ ഡയാലിസ് സെൻ്റർ
10 വർഷം പിന്നിടുന്നു ; ആധുനിക മെഡിക്കൽ ലാബ് ഞായറാഴ്ച നാടിന് സമർപ്പിക്കും
കോഴിക്കോട് :ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള പി ടി അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ഡയാലിസിസ് സെൻറിൻ്റെ പത്താം വാർഷികം 23 ന് ഞായാഴ്ച നടക്കും.
ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുടെയുള്ള മെഡിക്കൽ ലാബ് നാടിന് സമർപ്പിക്കും.
ഞായറാഴ്ച വൈകീട്ട് 4:30 ന് ഫ്രാൻസിസ് റോഡ് ന്യൂ ക്യാസിൽ ( സിസി ഹാൾ ) നടക്കുന്ന ചടങ്ങിൽ പി കെ ഗ്രൂപ്പ് ചെയർമാൻ പികെ അഹമ്മദും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ എം പി അഹമ്മദ് സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കും.
കഴിഞ്ഞ 10 വർഷമായി നിർദ്ധനരായ വൃക്ക രോഗികളുടെ ആശാ കേന്ദ്രമാണ് പിടി അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ഡയാലിസിസ് സെൻറർ.
ഓരോ രണ്ടു ദിവസങ്ങളിലും
ആറു ബാച്ചുകളിലായി 80 വീതം ആളുകൾക്ക് ഡയാലിസിസ് സേവനം ചെയ്യുന്നു. ഇവ ഒന്നാമത്തെ നിലയിൽ ലഭ്യമാണ്.
പത്താം വാർഷികത്തിൽ ഹാൽസിയോണിന്റെ സ്വപ്നമായ "വൃക്ക രോഗികളില്ലാത്ത ലോകം" എന്ന ആശയത്തിലൂന്നി അതിനൂതനമായ
ജർമൻ കമ്പനി മെഷീനുകളൊടെ ആരംഭിക്കുന്ന
ലാബിൽ എല്ലാ വിധ പരിശോധനകളും കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് പ്രാപ്യമാക്കുക എന്നതാണ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ലക്ഷ്യം.
വിവിധ റെസിഡന്റ്സ് അസ്സോസിയേഷനുകൾക്കു കീഴിൽ കിഡ്നി ,ലിവർ, ക്യാൻസർ അടക്കമുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തുവാനുള്ള ക്യാമ്പുകൾ സ്ഥിരമായി നടത്തി ജനങ്ങളെ കൂടുതൽ മാരക രോഗങ്ങളിൽ നിന്നും രക്ഷിക്കുക എന്നതും മെഡിക്കൽ ലാബിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.