കോഴിക്കോട് നഗരത്തിൽ നിന്നും യുവാവിനെ തട്ടികൊണ്ട് പോകാൻ ശ്രമം : പ്രതികളായ 5 അംഗ സംഘം മണിക്കൂറുകൾ
ക്കുള്ളിൽ കസ്റ്റഡിയിൽ
കോഴിക്കോട് : പാളയത്ത് നിന്നും യുവാവിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികൾ മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖൽസാഹ് (33 വയസ്സ് ) ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25 വയസ്സ് ) ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39 വയസ്സ് ) അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37 വയസ്സ് ) പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25 വയസ്സ് )എന്നിവരെ കസബ പോലീസ് പിടികൂടി.
ചൊവാഴ്ച പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്ത് എന്നയാളെ ചിന്താവളപ്പ് നെക്സ്റ്ററ്റ 302 നമ്പർ റൂമിൽ നിന്നും പ്രതികൾ കെ എൽ 11 ബി ബി 0435 നമ്പർ ഇന്നോവ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേല്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടു പോകുകയുമായിരുന്നുവെന്നാണ് പാത . തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉടൻതന്നെ പോലീസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെയും അവർ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കുകയും കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം ഉടൻ പുറപ്പെടുകയും കൊണ്ടോട്ടി വെച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതികൾ ഓടിച്ച വാഹനത്തിൽ നിന്നും മരകായുധങ്ങൾ പോലീസ് കണ്ടെടുത്തു. അനധികൃത പണമിടപാടു മായിബന്ധപ്പെട്ടുള്ള വഴക്ക് ആണ് തട്ടികൊണ്ട് പോകാൻ കാരണം എന്നും മുഹമ്മദ് നിഹാലിനു പുളിക്കൽ സ്വദേശിനിയെ വീട്ടിൽ കയറി അക്രമിച്ചതിന് കൊണ്ടോട്ടി സ്റ്റേഷനിലും, മലപ്പുറം സ്വദേശിയെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി കമ്പിപ്പാര കൊണ്ട് അടിച്ചതിനായി ഷംസുദ്ദീന്നു തിരൂരങ്ങാടി സ്റ്റേഷനിലും , തിരുവണ്ണൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിന് പ്രതികൾ തട്ടികൊണ്ട് പോയ ഷാജിത്തീനും കേസ് ഉണ്ടെന്നും പോലീസ് പറഞ്ഞു കസബ പോലീസ് സ്റ്റേഷൻ എ സി സജിത്ത് മോൻ എസ് സി പി ഒ മാരായ ചാൾസ് ,വിപിൻ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.