കുറ്റ്യാടി റൂട്ടിൽ ബസുകളുടെ അമിത വേഗത : ഇൻഫർമേഷൻ ബോർഡ്‌ സ്ഥാപിച്ചു
കുറ്റ്യാടി റൂട്ടിൽ ബസുകളുടെ അമിത വേഗത : ഇൻഫർമേഷൻ ബോർഡ്‌ സ്ഥാപിച്ചു
Atholi News16 Nov5 min

കുറ്റ്യാടി റൂട്ടിൽ ബസുകളുടെ അമിത വേഗത :

ഇൻഫർമേഷൻ ബോർഡ്‌ സ്ഥാപിച്ചു 




അത്തോളി :ബസ് പാസഞ്ചേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി -കോഴിക്കോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ഉൾപ്പടെ നിയമലംഘനങ്ങൾ അധികൃതരിലേക്ക് എത്തിക്കുന്നതിനായിപോലീസ് - മോട്ടോർ വാഹന വകുപ്പ് മേധാവികളുടെ ഫോൺ നമ്പർ ഉൾപ്പെടുത്തിയുള്ള  ഇൻഫർമേഷൻ ബോർഡ്‌ അത്തോളി റൂട്ടിൽ സ്ഥാപിച്ചു തുടങ്ങി.കുന്നത്തറയിൽ പദ്ധതിയുടെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി നിർവഹിച്ചു.ജീവന് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ് ഇത്തരം ബോർഡ് സ്ഥാപിക്കൽ, സമൂഹം ഒന്നാകെ ഈ പദ്ധതി ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വാർഡ് വികസന സമിതി കൺവീനർ ബാബു തച്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.മുൻ വാർഡ് മെമ്പർ സുനിൽ കുമാർ കാവിടുക്കിൽ, ബസ് പാസഞ്ചേർസ് കൂട്ടായ്മ ജോയിന്റ് സെക്രട്ടറി പ്രസാദ് നാലുപുരയ്ക്കൽ, സി കെ അക്ഷയ്, എം എം ഗോവിന്ദൻ, ടി ലിനീഷ്, സി കെ വൈശാഖ്, എം സി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.



ഫോട്ടോ : കുന്നത്തറയിൽ 

പദ്ധതിയുടെ ഉദ്ഘാടനം 

മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി നിർവഹിക്കുന്നു.

Recent News