വാർത്ത ചിത്രങ്ങൾ ഓർമ്മകളായി...
ശ്രദ്ദേയമായി "മഹാനായ സി എച്ച് വാർത്തകളിലൂടെ.."
ഈ ശേഖരം പുതിയ തലമുറയ്ക്ക്
വൈഞ്ജാനിക പ്രദർശനമാണെന്ന്
എം കെ മുനീർ എം എൽ എ
സ്വന്തം ലേഖകൻ
കോഴിക്കോട് :ആരാധകൻ്റെ ശേഖരത്തിൽ നിന്നും മുൻ മുഖ്യമന്ത്രി
സി എച്ച് മുഹമ്മദ് കോയയുടെ
ജീവിത ചിത്രങ്ങൾ അടയാളപ്പെടുത്തിയ
" മഹാനായ സി എച്ച് വാർത്തകളിലൂടെ.."എന്ന
പ്രദർശനം വിഞ്ജാന കൗതുകം നിറച്ചു.
സി എച്ചിന്റെ ആരാധകനും ഗിന്നസ് വേൾഡ് റെക്കോർഡറുമായ എം കെ ലത്തീഫ് നടക്കാവിന്റ ശേഖരത്തിൽ നിന്നുള്ളവയാണ് പ്രദർശിപ്പിച്ചത്.
സി എച്ച് മുഹമ്മദ് കോയയുടെ 41 ആം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കാവ് ക്രസൻ്റ് ഹൗസിന് സമീപം നടത്തിയ പ്രദർശനം
ഡോ. എം.കെ മുനീർ
എം എൽ എ ഉദ്ഘാടനം ചെയ്തു.
ബാപ്പയുടെ ചില വാർത്ത ചിത്രങ്ങൾ കണ്ടത് ലത്തീഫിന്റെ ശേഖരത്തിൽ നിന്നാണ്, പുതിയ തലമുറയ്ക്ക് ഈ ശേഖരം
വൈഞ്ജാനിക പ്രദർശനമാണെന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ചിൻ്റെ 300 ലധികം വാർത്തകൾ അടങ്ങിയ പത്ര ശേഖരം,പുസ്തകങ്ങൾ, മാസികകൾ,
സുവനീർ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ,
മുൻ എം എൽ എ ,
കെ എം ഷാജി ,
കൗൺസിലർ കെ മൊയ്തീൻ കോയ,
കമാൽ വരദൂർ ,
അഡ്വ എ വി അൻവർ ,
പി കെ വികാസ്,റഷീദ് മക്കട തുടങ്ങിയവർ പ്രസംഗിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ
സി എച്ചിന്റെ ഖബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.
ഫോട്ടോ:
നടക്കാവ് ക്രസൻ്റ് ഹൗസിന് സമീപം നടത്തിയ പ്രദർശനം
ഡോ. എം.കെ മുനീർ
എം എൽ എ ഉദ്ഘാടനം ചെയ്യുന്നു