പെഹൽഗാം : അത്തോളിയിൽ
പ്രതിഷേധ ജ്വാല തെളിയിച്ച് ഡിവൈഎഫ്ഐ
അത്തോളി :ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അത്തോളി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.മേഖല കമ്മറ്റി അംഗം പ്രണവ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു
.ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് , ബ്ലോക്ക് കമ്മറ്റി അംഗം അഭിനന്ദ് കാവുന്തറ, ജിതിൻ ഇഎം,ദിനേശൻ സി കെ എന്നിവർ സംസാരിച്ചു.