അത്തോളിയിൽ ഓട്ടോ, ടാക്സിഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും
അത്തോളി: അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പിസ് ( പി ടി എച്ച്) ആസ്റ്റർ വൊളന്റിയേർസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓട്ടോ, ടാക്സിഡ്രൈവർമാർക്കുള്ള സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി.പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ചെയർ പേഴ്സൺ എ.എം സരിത, വി. എം സുരേഷ് ബാബു, വി.പി ഷാനവാസ്,കെ.എ.കെ ഷമീർ , ജി.രാജലക്ഷ്മി, വി.പി വിജയൻ, ടി. അപർണ സംസാരിച്ചു. റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ സ്വാഗതവും കൺവീനർ ഹൈദർ കൊളക്കാട് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ക്യാമ്പ് സന്ദർശിച്ചു.ആസ്റ്റർ വളണ്ടിയേർസ് മാരായ ടി. അപർണ , പി.ജി ശിഹാബ്, പി.പി ഐശ്വര്യ ക്യാമ്പിന് നേതൃത്വം നൽകി.
ചിത്രം: അത്തോളി പഞ്ചായത്ത് പിടിഎച്ച് നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു