അത്തോളി സ്കൂൾ കലോത്സവം " സ്വരലയ-23 "  തുടങ്ങി
അത്തോളി സ്കൂൾ കലോത്സവം " സ്വരലയ-23 " തുടങ്ങി
Atholi News19 Oct5 min

അത്തോളി സ്കൂൾ കലോത്സവം " സ്വരലയ-23 "

തുടങ്ങി


എ പ്ലസ് നേടുക  മാത്രമല്ല ജീവിത വിജയം ;

എന്തെങ്കിലും കഴിവുകൾ അടയാളപ്പെടുത്തണമെന്ന് ശിവദാസ് പൊയിൽക്കാവ്



അത്തോളി: ലാസ്യ ലയ താള സ്വരങ്ങളാൽ ധന്യമായ അത്തോളി ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവം സ്വരലയം 2023 ലെ വേദികൾ സർഗ പ്രതിഭകളുടെ സംഗമം കൂടിയായി.


രണ്ട് ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലോത്സവം പുരോഗമിക്കുന്നത്.


രാവിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.

എ പ്ലസ് നേടുക മാത്രമല്ല

ജീവിത വിജയം, വിദ്യാർത്ഥികൾ

എന്തെങ്കിലും കഴിവുകൾ അടയാളപ്പെടുത്തണമെന്ന് ശിവദാസ് പൊയിൽക്കാവ് അഭിപ്രായപ്പെട്ടു. കഥകൾ പറഞ്ഞും ഏഴാച്ചേരി രാമചന്ദ്രന്റെ കവിത ചൊല്ലിയും സദ്ദസിന്റെ മനം കവർന്നു.

news image

പി ടി എ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വിനീത ലക്ഷ്മി, സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി പി സുഹ്റ , വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി ഫൈസൽ,മദർ പി ടി എ സബിത പവിത്രം ,  സ്വരലയം സ്കൂൾ കലോത്സവം കൺവീനർ ടി വി ശശി എന്നിവർ സംസാരിച്ചു.

ഒന്നാം ദിവസം നടന്ന ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യം - അശ്വിനി എ എസ് , മോഹിനിയാട്ടം - സീതാലക്ഷ്മി ബി, ഹയർ സെക്കൻഡറി വിഭാഗം - ഭരതനാട്യം നന്ദന രാജ് എ, യു പി വിഭാഗം നാടോടി നൃത്തം - അവന്തിക എൽ എസ്.

പോയിന്റ് നിലയിൽ : 116 പോയിന്റ് നേടി 

തരംഗിണി മുന്നേറുന്നു.

ചിത്രാഞ്ജലി - 110, നീലാംബർ - 90, ശ്രീരാഗം - 60 .

-

 ഒമ്പതാം ക്ലാസ്സ് സി യിലെ വിദ്യാർത്ഥി ജിതിൻ കൃഷ്ണയുടെ മരണത്തെ തുടർന്ന് ആദര സൂചകമായി വെള്ളിയാഴ്ച നടത്താനിരുന്ന മത്സരയിനങ്ങൾ ശനിയാഴ്ചയിലേക്ക്(21/10/2023) മാറ്റി വെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.നാളെ വെള്ളിയാഴ്ച അവധി.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec