
കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയിലെ രാത്രികാല യാത്ര ക്ലേശം :ജീവകാരുണ്യ പ്രവർത്തകൻ നിവേദനം നൽകി
ഉള്ളിയേരി :കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയിലെ രാത്രികാല യാത്ര ക്ലേശം പരിഹരിക്കുന്നതിനായി
സർക്കാരിന് ജീവകാരുണ്യ പ്രവർത്തകൻ്റെ നിവേദനം.
സ്ഥലം എം എൽ എ കെ.എം സച്ചിൻ ദേവ്, ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ എന്നിവർക്കാണ് ജീവ കാരുണ്യ പ്രവർത്തകനും രാഷ്ട്രീയ യുവ ജനതാദൾ പ്രവർത്തകനുമായ അരുൺ നമ്പ്യാട്ടാണ് നിവേദനം നൽകിയത്.താമരശ്ശേരിയിൽ നിന്നും രാതി 7.55 ന് ശേഷം കൊയിലാണ്ടി ലേക്ക് ബസ്സ് ഇല്ല. എന്നാൽ രാതി 8.15 ന് ഒരു ബസ്സ് ഉള്ളിയേരി സർവ്വീസ് ഉണ്ട്. പുതിയ തായി താമരശ്ശേരിയിലേക്ക് 8.30 ന് പുതിയ സർവ്വീസ് ആരംഭിക്കാനും കോറോണ കാലത്തിന് മുൻപ് 9.15 ന് കൊയിലാണ്ടിക്കുള്ള സർവീസ് ആരംഭിക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി യിൽനിന്നും താമരശ്ശേരി യിലേക്ക് 8.10 ന് ബസ്സ് സർവ്വീസ് കഴിഞ്ഞാൽ രാത്രി 8.40 ന് പുനുർ വരെ ബസ്സ് സർവ്വീസ് ഉള്ളു. കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാനം ലഭിക്കുന്നു റൂട്ടാണിത്.യാത്രകർക്ക് ഈ സർവ്വീസ് കൾ ആരംഭിച്ചാൽ ഏറെ ഗുണകരമായിരിക്കും.ഉള്ളിയേരിയിൽ കെ.എസ് ആർ സി ടി ജീവനക്കാർക്ക് വിശ്രമിക്കാനുളള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഇ മെയിൽ വഴി അയച്ച നിവേദനത്തിൽ പറയുന്നു. രക്ത ദാനം നൽകി റിക്കോർഡ് നേടിയ ജീവ കാരുണ്യ പ്രവർത്തകനാണ് അരുൺ നമ്പ്യാട്ടിൽ.