അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജനപ്രിയ ഡോക്ടറായ ഡോ. ദിവ്യ ക്ക് യാത്രയയപ്പ് നൽകി
അത്തോളി: സ്ഥലം മാറ്റം ലഭിച്ച് മലപ്പുറത്തെ വാഴയൂരിലേക്ക് പോകുന്ന ഡോ.ദിവ്യക്ക് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തെ മാതൃകാ പ്രവർത്തനത്തെ യോഗം സ്മരിച്ചു. ജില്ലയിൽ തന്നെ തുടക്കത്തിൽ സമ്പൂർണ വാക്സിനേഷൻ പഞ്ചായത്താക്കാൻ ഡോക്ടറുടെ പരിശ്രമം എടുത്തു പറയേണ്ടതാണെന്ന് യോഗം വിലയിരുത്തി.
സി.കെ. റിജേഷ്
അധ്യക്ഷത വഹിച്ചു. ഷീബാ രാമചന്ദ്രൻ, ഡോ. ബിനോയ്, എഎം സരിത, സുനീഷ് നടുവിലയിൽ, എ.എം വേലായുധൻ, എന്നിവർ പ്രസംഗിച്ചു. കെ.ഹരിഹരൻ സ്വാഗതവും ശ്രീകാന്ത് നന്ദിയും പറഞ്ഞു.