കണ്ണൻ്റെ മുൻപിൽ നിറഞ്ഞാടി അത്തോളിയിലെ   നൃത്തവിദ്യാർത്ഥികൾ ;ഗുരുവായൂരിൽ അരങ്ങേറ്റം നടത്തി കൊങ്ങന്നൂർ
കണ്ണൻ്റെ മുൻപിൽ നിറഞ്ഞാടി അത്തോളിയിലെ നൃത്തവിദ്യാർത്ഥികൾ ;ഗുരുവായൂരിൽ അരങ്ങേറ്റം നടത്തി കൊങ്ങന്നൂർ നടരാജ ശാസ്ത്രീയ നൃത്ത വിദ്യാലയം
Atholi News22 Jul5 min

കണ്ണൻ്റെ മുൻപിൽ നിറഞ്ഞാടി അത്തോളിയിലെ 

നൃത്തവിദ്യാർത്ഥികൾ ;ഗുരുവായൂരിൽ അരങ്ങേറ്റം നടത്തി കൊങ്ങന്നൂർ നടരാജ ശാസ്ത്രീയ നൃത്ത വിദ്യാലയം  



എ എസ് ആവണി 



അത്തോളി :കൊങ്ങന്നൂർ നടരാജ ശാസ്ത്രീയ നൃത്ത വിദ്യാലയത്തിൽ നിന്നും

നാല് വർഷം തുടർച്ചയായി നൃത്തം പഠിച്ചവർ ഗുരുവായൂർ ക്ഷേത്രം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം നടത്തി.


news image

നൃത്ത വിദ്യാലയത്തിലെ അശ്വിനി അജീഷ് , സീതാ ലഷ്മി ,ആദി ലക്ഷ്മി,ഉത്തര ബിജു , ആരാധ്യ ജി രാജ് , അൽക്ക , നമിക മഹേഷ് , എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.

ഗംഭീര നാട്ട രാഗത്തിലും ആദി താളത്തിലുമായി അശ്വിനി അജീഷ് , സീതാ ലക്ഷ്മി,ആരാധ്യ ജി രാജ്, എന്നിവർ അവതരിപ്പിച്ച പുഷ്പാഞ്ജലിയോടെയാണ് പരിപാടി തുടങ്ങിയത് . ആഗ്നേയ ഷിബേഷിൻ്റെ കുച്ചിപ്പുടിയടക്കം 8 നൃത്തയിനങ്ങൾ അവതരിപ്പിച്ചു.


news image


നീലാബരി സരീഷ് കണ്ണനായി വേഷമിട്ട ചിന്ന കണ്ണൻ എന്ന സെമി ക്ലാസിക്ക് ഗാനത്തോടെ അരങ്ങേറ്റം സമാപിച്ചു.

വായ്പാട്ട് -രാമചന്ദ്രൻ പേരാമ്പ്ര , വയലിൻ- മുരളീധരൻ കോഴിക്കോട്,

മൃദംഗം -സജീഷ് കോഴിക്കോട്,

നട്ടുവങ്കം -നിനു സരീഷ്

Recent News