നിറത്തിന് പണം നൽകി ;   കൊങ്ങന്നൂർ ആശാരിക്കാവ്   ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 6 മുതൽ  8
നിറത്തിന് പണം നൽകി ; കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 6 മുതൽ 8 വരെ
Atholi NewsInvalid Date5 min

നിറത്തിന് പണം നൽകി ; 

കൊങ്ങന്നൂർ ആശാരിക്കാവ് 

ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 6 മുതൽ  8 വരെ 




അത്തോളി :കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 6 മുതൽ 8 വരെ നടക്കും .

തിറ കെട്ടിയാട്ടക്കാർക്ക് നിറത്തിന് പണം നൽകുന്ന ആചാരവും തുടർന്ന് കൊടിയേറ്റം നടത്തിയും ഉത്സവത്തിന് തുടക്കം കുറിച്ചു.

ക്ഷേത്ര കാരണവർ എൻ പി ശങ്കരൻ ആചാരിയിൽ നിന്നും കോലധാരി 

ബാബു ടി കിനാലൂർ പണം ഏറ്റുവാങ്ങി .  

ക്ഷേത്രം കർമ്മികളായ എൻ പി പ്രജീഷിൻ്റെയും എൻ പി സുരേഷിന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റം നടത്തി. news image

വൈസ് പ്രസിഡണ്ട് 

കെ ടി അശോകൻ, 

കെ ടി ശിവദാസൻ , സെക്രട്ടറി എൻ പി അനിൽ കുമാർ , ട്രഷർ എൻ പി വിനോദ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ പി സത്യനാഥ് , എൻ പി പ്രമോദ് എന്നിവർ നേതൃത്വം നൽകി.

news image

6 ന് വൈകീട്ട് 6 മണിക്ക് ഗുരുപൂജ , തുടർന്ന് കുട്ടികളുടെ തിരുവാതിരയും മാതൃസമിതിയുടെ തിരുവാതിരയും ക്ഷേത്ര കലയായ വട്ടക്കളിയും അരങ്ങേറും.

7 ന് പ്രധാന ഉത്സവം . വിവിധ മൂർത്തികളുടെ വെള്ളാട്ടം , തിറ .

താലപൊലി , വെടിക്കെട്ട് . 

8 ന് രാവിലെ  ഗുളികൻ തിറയോടെ സമാപിക്കും.





ഫോട്ടോ:

ഉത്സവത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി

ക്ഷേത്ര കാരണവർ എൻ പി ശങ്കരൻ ആചാരിയിൽ നിന്നും കോലധാരി 

ബാബു ടി കിനാലൂർ നിറത്തിന് പണം ഏറ്റുവാങ്ങുന്നു.

Recent News