ഉത്രാട ദിനത്തിൽ ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ', പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫർണ്ണീച്ചർ കടയിലെ ജീവനക്കാരൻ മരിച്ചു
സ്വന്തം ലേഖകൻ
കൂരാച്ചുണ്ട് :വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന
ഫർണ്ണീച്ചർ കടയിലെ ജീവനക്കാരൻ മരിച്ചു. കൂരാച്ചുണ്ട് പൂവത്തുഞ്ചോല നടുക്കണ്ടി പറമ്പില്‍ ശ്രീധരന്റെ മകന്‍ അഖില്‍( 27) ആണ് മരിച്ചത് .ഉത്രാട ദിനത്തിൽ കൂട്ടാലിടയ്ക്ക് സമീപം തൃക്കുറ്റിശ്ശേരിയില്‍ വെച്ചായിരുന്നു വാഹനാപകടം.
കൂട്ടാലിട ഒലീവ് ഫര്‍ണീച്ചര്‍ ജീവനക്കാരനായിരുന്നു അഖിലിന്റെ ബൈക്ക് മറ്റൊരു എതിര്‍ദിശയില്‍ നിന്ന് വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ശേഷം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ മരണത്തിന് കീഴടങ്ങുകയായായിരുന്നു . അപകടത്തില്‍ പരുക്കേറ്റ സുഹൃത്ത് രാഗേഷ് പാറയ്ക്കലിന്റെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന്( ശനിയാഴ്ച) സംസ്‌കരിക്കും. അമ്മ :ലീല. സഹോദരന്‍ :അനൂപ്