എം എം സി  ആശുപത്രിയിൽ ഗർഭസ്ഥശിശുവും    പിന്നാലെ അമ്മയും മരിച്ചു :ചികിത്സാ പിഴവെന്ന് പരാതി ;വിശദീകരണവ
എം എം സി ആശുപത്രിയിൽ ഗർഭസ്ഥശിശുവും പിന്നാലെ അമ്മയും മരിച്ചു :ചികിത്സാ പിഴവെന്ന് പരാതി ;വിശദീകരണവുമായി ആശുപത്രി അധികൃതർ.
Atholi News13 Sep5 min

എം എം സി ആശുപത്രിയിൽ ഗർഭസ്ഥശിശുവും

പിന്നാലെ അമ്മയും മരിച്ചു :ചികിത്സാ പിഴവെന്ന് പരാതി ;വിശദീകരണവുമായി ആശുപത്രി അധികൃതർ



സ്വന്തം ലേഖകൻ



അത്തോളി : മൊടക്കല്ലൂർ എം എം സി ആശുപത്രിയിൽ

ഗർഭസ്ഥശിശുവും

പിന്നാലെ അമ്മയും മരിച്ചു.

ചികിത്സാ പിഴവെന്ന് ആരോപണം.

ബാലുശ്ശേരി ഏകരൂൽ അർപറ്റ കുന്നുമ്മൽ പാലം തലക്കൽ വീട്ടിൽ സുധാകരന്റെ മകൻ വിവേകാണ് പരാതി നൽകിയത്. വിവേകിന്റെ ഭാര്യ അശ്വതി ( 35 ) വെള്ളിയാഴ്ച മരിച്ചു. ശസ്ത്രക്രിയക്കിടെ കുഞ്ഞിനെ പുറത്തിറക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭസ്ഥ ശിശുവിൻ്റെ മരണം സംഭവിച്ചത്.

തുടർന്ന് അമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എഗ് മോ ചെയ്യുന്നതിന് മുമ്പായി സി ടി സ്കാൻ ചെയ്യുന്നതിനിടെ അശ്വതി മരണത്തിന് കീഴടങ്ങി.

ചികിത്സാ പിഴവിലാണ് മരണം സംഭവിച്ചതെന്ന പരാതിയിൽ അത്തോളി പോലീസ് കേസെടുത്തു. സിസേറിയൻ നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ചികിത്സ വൈകിപ്പിച്ചെന്നാണ് ആശുപത്രിക്ക് എതിരെ പരാതി . സെപ്റ്റബർ 7 ന് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തു. 12 ന് പുലർച്ചെ 3 ന് കുട്ടി മരിച്ചു. തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യുന്നതിനിടെ 13 ന് തുടർന്ന ചികിത്സക്കായി മേത്ര ആശുപത്രിയിൽ എത്തിച്ചിട്ടും ഫലം കാണാതെ അശ്വതിക്ക് മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചെന്നാണ് എഫ് ഐ ആറിൽ ( 0516 / 2024 ) രേഖപ്പെടുത്തിയത്. ബി എൻ എസ് എസ് 194 വകുപ്പ് പ്രകാരം കേസെടുത്തെതായി അത്തോളി എസ് ഐ ആർ രാജീവ് പറഞ്ഞു.

എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലന്ന് ആശുപത്രി മാനേജ്മെന്റ് നൽകുന്ന വിശദീകരണം. 37 ആഴ്ച പിന്നിട്ട അവസ്ഥയിൽ അശ്വതി പതിവ് പരിശോധനയ്ക്കാണ് എത്തിയത്.ബി പി കൂടുതലായതിനാൽ ചികിത്സക്കായി അഡ്മിറ്റ് ചെയ്തു. അതിനിടെ സാധാരണ പ്രസവമാകാമെന്ന് ഡോ പ്രജിഷയുടെ നിർദ്ദേശ പ്രകാരം ചികിത്സ നടത്തി. ഇതിനിടയിൽ ഗർഭപാത്രത്തിൽ വിള്ളൽ വന്നതായി കണ്ടെത്തി. അമ്മയെ രക്ഷിക്കുന്നതിനിടെ കുഞ്ഞ് മരിച്ചു. പിന്നീട് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ അശ്വതിയ്ക്ക് ഹൃദയാഘാതം ഉണ്ടായി, തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പരമാവധി അമ്മയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. - മാനേജർ അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News