നിക്ഷേപ തുക തിരികെ നൽകി : വാക്ക് പാലിച്ച് അത്തോളി വനിത സഹകരണ സൊസൈറ്റി ;
പരിഹാരമായത് അത്തോളി ന്യൂസ് ഇടപെടൽ
ആവണി എ എസ്
Big impact :
അത്തോളി :അത്തോളി വനിത സഹകരണ സൊസൈറ്റിയിൽ കുടുംബശ്രീ അംഗങ്ങൾ നിക്ഷേപിച്ച തുക ഇന്ന് ( തിങ്കൾ ) രാവിലെ കൈമാറി .
സൊസൈറ്റിക്കെതിരെ നിക്ഷേപ തുക തിരികെ നൽകുന്നില്ലന്ന് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ജാസ്മിൻ , അനശ്വര കുടുംബശ്രീ എന്നിവയിലെ അംഗങ്ങളാണ് അത്തോളി പോലീസിൽ പരാതി നൽകിയത്.
രണ്ട് കുടുംബശ്രീയിലെ സെക്രട്ടറിമാർക്ക് സൊസൈറ്റി സെക്രട്ടറി പ്രഭിത 50,000 രൂപ കൈമാറി.
കേരള ബാങ്കിൻ്റെ ചെക്ക് തിരികെ നൽകി. അത്തോളി പോലീസിൽ നൽകിയ പരാതിയും ഇവർ പിൻവലിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി നിക്ഷേപ തുകയായ
50 ,000 രൂപ പിൻവലിക്കാൻ ശ്രമം തുടരുകയായിരുന്നു . ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ അവസാനം പറഞ്ഞ സമയം കഴിഞ്ഞപ്പോൾ അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു.
വിവരം അറിഞ്ഞ് അത്തോളി ന്യൂസും അന്വേഷിച്ചു.
പരാതി ഗൗരവമെന്ന് വ്യക്തമായി.
ഈ പരാതി അത്തോളി ന്യൂസിൽ വാർത്തയായി നൽകി.തുക തിങ്കളാഴ്ച 10 ന് മുൻപായി ആവശ്യം ഉന്നയിച്ചവർക്ക് നൽകാമെന്ന് അത്തോളി സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകിയിരുന്നു.
തുക തിരികെ നൽകുമെന്ന് സൊസൈറ്റി പ്രസിഡന്റ് ടി.കോമള അത്തോളി ന്യൂസിനോടും വ്യക്തമാക്കിയിരുന്നു.
സി ഡി എസ് ചെയർപേഴ്സൺ വിജില സന്തോഷിനാണ് ആദ്യം ഇത് സംബന്ധിച്ച് പരാതി നൽകിയത്. ഇവരും പരാതിക്കാരൊപ്പം നിന്നു.
8 വർഷമായി കുടുംബ ശ്രീ
അംഗങ്ങളിൽ നിന്നും 20- 30 രൂപ പിരിച്ചെടുത്ത് സൊസൈറ്റിയിൽ ഇൻ്റേണൽ നിക്ഷേപമായി അടക്കുന്ന തുകയാണിത്.
വാക്ക് പാലിച്ചതിന് സൊസൈറ്റിക്കും പരാതി അന്വേഷിച്ച് റിപ്പോർട്ട് ചെയ്തതിന് അത്തോളി ന്യൂസിനും ജാസ്മിൻ - കുടുംബശ്രീ സെക്രട്ടറി എ എസ് അഫ്രീനും അനശ്വര കുടുംബശ്രീ സെക്രട്ടറി ലിജിനയും നന്ദി പറഞ്ഞു.