
അത്തോളിയിൽ ഫാമിലി മ്യൂസിക് കഫേ
ഒന്നിച്ചോണം സംഘടിപ്പിച്ചു
അത്തോളി: കേരളത്തിലെ വിവിധ ജില്ലകളിലെ ഗായകരുടെ സ്നേഹ സംഗീത കൂട്ടായ്മയായ ഫാമിലി മ്യൂസിക് കഫേ ഓണാഘോഷവും കുടുംബ സംഗമവും' ഒന്നിച്ചോണം' 25 സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു.അത്തോളി എസ്.ഐ വി.പി അനിൽ കുമാർ, നാടൻ പാട്ടു കലാകാരൻ ഷിനു കടലുണ്ടി മുഖ്യാതിഥികളായി. സാവിത്രി,മനോജ്, ഇഗ്ലു സംസാരിച്ചു. ദിലീപ് വാകയാട് സ്വാഗതവും ശാലിനി സാജൻ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും കലാ പരിപാടികളും സമ്മാന വിതരണവും നടന്നു. ഗാനമേളയും അരങ്ങേറി.
ചിത്രം: ഫാമിലിലി മ്യൂസിക് കഫേ ഒന്നിച്ചോണം സി.കെ റിജേഷ് ഉദ്ഘാടനം ചെയ്യുന്നു