ഓണം വൈബ് തുടരുന്നു ! അത്തോളി കൊങ്ങന്നൂർ നാലുപുരയ്ക്കൽ തറവാട്ടിൽ  "ഓണം ഫാമിലി മൂഡ്" ഞായറാഴ്ച ( 7-09-
ഓണം വൈബ് തുടരുന്നു ! അത്തോളി കൊങ്ങന്നൂർ നാലുപുരയ്ക്കൽ തറവാട്ടിൽ "ഓണം ഫാമിലി മൂഡ്" ഞായറാഴ്ച ( 7-09- 25 )
Atholi News6 Sep5 min

ഓണം വൈബ് തുടരുന്നു ! അത്തോളി കൊങ്ങന്നൂർ നാലുപുരയ്ക്കൽ തറവാട്ടിൽ "ഓണം ഫാമിലി മൂഡ്" ഞായറാഴ്ച ( 7-09- 25 )





അത്തോളി :കൊങ്ങന്നൂർ നാലുപുരയ്ക്കൽ കുടുംബം സംഗമം "ഓണം ഫാമിലി മൂഡ് "ന് ഇന്ന് രാവിലെ 9.30 ന് തിരിതെളിയും. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഓണം ഫാമിലി മൂഡ് അരങ്ങേറുക.

ക്ഷേത്ര കാരണവന്മാരായ എൻ പി ശങ്കരൻ, എൻ പി വാസുദേവൻ, കെ ടി അശോകൻ, കെ ടി ശിവദാസൻ, മുഖ്യകർമ്മി എൻ പി പ്രജീഷ് , പരികർമ്മി എൻ പി സുരേഷ്,കോയ്മ സ്ഥാനികൻ ചാലിൽ ജഗജീവൻ,അമ്മ സ്ഥാനികരായ എൻ പി കാർത്ത്യായനി , എൻ പി നാരായണി, സെക്രട്ടറി കെ ടി  അനിലേഷ് ,ജനറൽ കൺവീനർ എൻ പി സജിത്ത് ,മാതൃസമിതി സെക്രട്ടറി എൻ പി സംഗീത എന്നിവർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

സ്വാഗതവും ആമുഖഭാഷണവും ക്ഷേത്രം ട്രസ്റ്റി അജീഷ് അത്തോളി നിർവ്വഹിക്കും. തിരുവാതിര ഗെയിം ഷോ , വിവിധ മത്സരങ്ങൾ , ട്രാക്ക് സംഗീത വിരുന്ന് , മാവേലി വേഷം , പൂക്കളം, നാസിക്ക് ഡോലക് തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കിയത്. വൈകീട്ട് 4 ന് കമ്പവലി മത്സരത്തോടെ സമാപിക്കും.പ്രശസ്ത ടെലിവിഷൻ താരം മിർസ മുറാദ് പ്രോഗ്രാം അവതരിപ്പിക്കും. തിറ

ഉത്സവം ഉൾപ്പെടെ വർഷന്തോറും ആചാരാനുഷ്ഠാനങ്ങൾ നടത്തുന്ന ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റിൻ്റെ നാലുപുരയ്ക്കൽ തറവാട്ടിൽ ഇതാദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങൾക്ക് 

പുറമെ പ്രദേശവാസികളും കുടുംബ സുഹൃത്തുക്കളും മറ്റ് ബന്ധുമിത്രാദികളും "ഓണം ഫാമിലി മൂഡ്" ൽ വിവിധ ജാതി മത വിശ്വാസികൾ ഒത്തുചേരുമ്പോൾ മത സാഹോദര്യ വേദി കൂടിയാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ ടി അനിലേഷ് പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec