സ്ത്രീയെ കയറി പിടിച്ചെന്ന പരാതിയിൽ   പോലീസ് ഒത്തു തീർപ്പിന് ശ്രമിച്ചു:കൊടുവള്ളി ഇൻസ്പെക്ടർ നേരിട്ട
സ്ത്രീയെ കയറി പിടിച്ചെന്ന പരാതിയിൽ പോലീസ് ഒത്തു തീർപ്പിന് ശ്രമിച്ചു:കൊടുവള്ളി ഇൻസ്പെക്ടർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
Atholi News10 Jul5 min

സ്ത്രീയെ കയറി പിടിച്ചെന്ന പരാതിയിൽ

പോലീസ് ഒത്തു തീർപ്പിന് ശ്രമിച്ചു:കൊടുവള്ളി ഇൻസ്പെക്ടർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ



കോഴിക്കോട് : അയൽവാസിയുടെ അക്രമത്തിന് ഇരയായ സ്ത്രീ കൊടുവള്ളി പോലീസിൽ പരാതി നൽകിയപ്പോൾ കേസ് രജിസ്റ്റർ ചെയ്യാതെ പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കമ്മീഷൻ മുമ്പാകെ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.


ജൂലൈ 14 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ ഇൻസ്പെക്ടർ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടത്.



വാവാട് അങ്ങാടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ജൂലൈ 3 നാണ് സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന തന്നെ വസ്ത്രം വലിച്ചുകീറി അയൽവാസി കയറിപിടിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ വീടിന്റെ കൽമതിൽ എതിർകക്ഷി പൊളിച്ചുമാറ്റിയെന്നും പരാതിയിൽ പറയുന്നു. സിറ്റിംഗിൽ ഹാജരാകുന്ന വേളയിൽ ഇൻസ്പെക്ടർ രേഖാമൂലം വിശദീകരണവും സമർപ്പിക്കണം.

Tags:

Recent News