മദ്യ ഷാപ്പ് പൂട്ടൽ സ്വാതന്ത്ര്യ സമര പോരാട്ടം പോലെ കാണണമെന്ന് ഡോ.ഹുസൈൻ മടവൂർ.
നരിക്കുനിയിൽ
വിദേശ മദ്യ ഷോപ്പിനെതിരെ പ്രതിഷേധ സംഗമം
നരിക്കുനി :അനധികൃത വിദേശ മദ്യ ഷാപ്പിനെതിരെയുള്ള പ്രതിഷേധം സ്വാതന്ത്ര്യ സമര പോരാട്ടം പോലെ കാണണമെന്ന്
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ . ഹുസൈൻ മടവൂർ.
നരിക്കുനി ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച ബീവറേജ് വിദേശ മദ്യ ഷാപ്പ് പൂട്ടണമെന്ന ആവശ്യപ്പെട്ട് കടയ്ക്ക് സമീപം കേരള മദ്യനിരോധന സമിതി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരിക്കുനിയിലെ വിദേശ മദ്യ ഷാപ്പ് പൂട്ടുന്നത് വരെ സമരം തുടരും . പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ - മത സംഘടനകൾ ആരായാലും അവർക്കൊപ്പം അണിചേരുമെന്നും
മടവൂർ കൂട്ടിച്ചേർത്തു.
സമിതി ജില്ലാ പ്രസിഡന്റ് വി പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോഹർ പൂമംഗലം മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്തിന്റെ തണലിലാണ് സ്ഥാപനമെന്ന് സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോഹർ പൂമംഗലം മുന്നറിയിപ്പ് നൽകി. മദ്യ ഷാപ്പ് പൂട്ടത് വരെ സമര സമിതിക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമ പഞ്ചായത്ത് അംഗം പി. കെ മിനി, കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി എം രവീന്ദ്രൻ , പ്രൊഫ. ഒ ജെ ചിന്നമ്മ , ജില്ലാ സെക്രട്ടറി പൊയിലിൽ കൃഷ്ണൻ , നരിക്കുനി മഹല്ല് കമ്മിറ്റി സെക്രട്ടറി വി . ഇല്യാസ് , രാജീവൻ ചൈത്രം, ഷിഹാന രാരപ്പൻ കണ്ടി,ഷാബിൻ പാലത്ത്, റഫീഖ് പാണ്ട് , ഷഫീഖ് എളേറ്റിൽ എന്നിവർ സംസാരിച്ചു.
പ്രദേശത്തെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. മദ്യ ഷാപ്പ് പൂട്ടുന്നത് വരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് പ്രൊഫ.ടി എം രവീന്ദ്രൻ അറിയിച്ചു. ഐ എസ് എം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പ്രതിഷേധ സംഗമത്തിന് പിന്തുണയുമായെത്തി.
ഫോട്ടോ:നരിക്കുനി ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച ബീവറേജ് വിദേശ മദ്യ ഷാപ്പ് പൂട്ടണമെന്ന ആവശ്യപ്പെട്ട് കടയ്ക്ക് സമീപം കേരള മദ്യനിരോധന സമിതി നടത്തിയ പ്രതിഷേധ സംഗമം പ്രൊഫ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.