കായിക കുതിപ്പിൽ അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേട്ടങ്ങളിൽ തിളങ്ങി
കായിക വിദ്യാർഥികൾ
സ്വന്തം ലേഖകൻ
അത്തോളി :കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൊയ്ത് കുതിപ്പ് തുടരുകയാണ്,
അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
ഇക്കഴിഞ്ഞ കൊയിലാണ്ടി ഉപജില്ല സ്കൂൾ കായിക മേളയിൽ ഫുട്ബോൾ സബ് ജൂനിയറിൽ വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുത്തവർ - റിഫായത്ത് മുഹമ്മദ്
(സബ് ജൂനി. ബോയ്സ് ) , അഭിൻ ദേവ് ( സീനിയർ ബോയ്സ് ). ഫുട്ബാൾ ജൂനിയർ , ഫുട്ബോൾ സീനിയർ , വോളിബോൾ ജൂനിയർ , വോളിബോൾ സീനിയർ , ഷട്ടിൽ ബാഡ്മിന്റൺ - ജൂനിയർ എന്നിവയിലാണ് നേട്ടങ്ങൾ കൊയ്തത്.
സംസ്ഥാന സ്കൂൾ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി കോഴിക്കോട് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇവരാണ് -
സബ് ജൂനിയർ വിഭാഗം മുഹമ്മദ് അമീൻടി, ത്രി ജൽ , സീനിയർ വിഭാഗം - റിഹാൻ ഹസൻ , മുഹമ്മദ് അഫ്‌ലഫ് , എൻ പി ആയുഷ് എന്നിവരാണ് . " ഈ 5 വിദ്യാർഥികൾക്ക് ജില്ലയിലേക്ക് സെലക്ഷൻ കിട്ടുക എന്നത് വലിയ കാര്യമാണ്. നാട്ടിൻപുറത്തെ ഒരു സ്കൂളിന് ഇത്രയധികം നേട്ടം ഉണ്ടാകാൻ കാരണം കൂട്ടായ്മയാണ് . ആധുനിക രീതിയിൽ പരിശീലനം നേടുന്ന നഗരങ്ങളിലെ കുട്ടികൾക്ക് ഒപ്പം ഈ നേട്ടം നാടിന് അഭിമാനമാണ് - പി ടി എ പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ അത്തോളി ന്യൂസിനോട് പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് പി ടി എ യുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയാണ് ഈ വിജയം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.