അര ലക്ഷത്തിലധികം രൂപയുമായി 10 അംഗ  ചീട്ടുകളി സംഘം അറസ്റ്റിൽ
അര ലക്ഷത്തിലധികം രൂപയുമായി 10 അംഗ ചീട്ടുകളി സംഘം അറസ്റ്റിൽ
Atholi News21 May5 min

അര ലക്ഷത്തിലധികം രൂപയുമായി 10 അംഗ  ചീട്ടുകളി സംഘം അറസ്റ്റിൽ


 അത്തോളി : ഉള്ളിയേരി ബസ് സ്റ്റാന്റിലെ നമ്പറിടാത്ത കെട്ടിടത്തിനകത്ത് വെച്ച് 10 അംഗ ചീട്ടുകളി സംഘത്തെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു.

 അത്തോളി എസ് ഐ ആർ രാജീവ്, എ എസ് ഐ മാരായ സുരേഷ് കുമാർ, സി പി ഒ മാരായ സിജു , പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് റെയിഡ് നടത്തുകയായിരുന്നു. ഏറെ നാളായി ചീട്ടുകളി സംഘം ഈ മേഖലയിൽ സജീവമായിരുന്നു. പോലീസ് എത്തുമെന്ന് വിവരം ചോരുന്നതിനാൽ സംഘത്തെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല . അതീവ രഹസ്യമായി സംഘം വലയിലാകുകയായിരുന്നു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


Recent News