അത്തോളി എം ഇ എസ് സ്ക്കൂളിൽ ബഷീർ അനുസ്മരണം :ബഷീറും കഥാപാത്രങ്ങളായും
കുരുന്നുകൾ
അത്തോളി :കേട്ടറിഞ്ഞുള്ള അറിവിൽ അവർ ഓരോരുത്തരും ബഷീറും കഥാപാത്രങ്ങളുമായി സഹപാഠികൾക്കും അധ്യാപകർക്കും മുൻപിൽ എത്തി.
അത്തോളി എം ഇ എസ് സെൻ്റൽ സ്ക്കൂളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങിലായിരുന്നു കുട്ടികളുടെ പ്രകടനം.
മോണ്ടിസോറി വിഭാഗം കുട്ടികളാണ് ബഷീറായും കഥാപാത്രങ്ങളായും വേഷമിട്ടത്
ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മുച്ചീട്ടു കളിക്കാരൻ്റെ മകൾ എന്ന നോവലിന്റെ ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചു.
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും ചിത്രരചനകളും ബഷീർ ദിനത്തിൽ ശ്രദ്ധേയമായി.
മോണ്ടിസോറി കുട്ടികളുടെ അസംബ്ലി വേദിയിലായിരുന്നു.
വൈസ് പ്രിൻസിപ്പൽ 'ജെ അഖില , അധ്യാപകരായ മണികണ്ഠൻ , കെ വി ഫെമിന , എം കെ മിനി എന്നിവർ നേതൃത്വം നൽകി.