എസ്. കെ പൊറ്റക്കാട് കവിതാപുരസ്‌കാരം ഉള്ളിയേരി സ്വദേശി ജിഷ പി നായർക്ക് ', ആശംസകൾ നേർന്ന് നാട്ടുകാർ
ഉള്ളിയേരി : എസ്. കെ പൊറ്റക്കാട് സ്മാരകസമിതിയുടെ 2024 കവിതാ പുരസ്‌കാരത്തിന് യുവ എഴുത്തുകാരിയും, ഉള്ളിയേരി സ്വദേശിയുമായ ജിഷ പി നായർ അർഹയായി.
ഒറ്റപ്പെട്ടവന്റെ ഭൂമിശാസ്ത്രം, ഉടൽപാമ്പുകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗസ്ത് 6ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും .
ഉള്ളിയേരി പൊയിൽതാഴം സജിത്ത്കുമാറിന്റെ ഭാര്യയാണ് ജിഷ.
സൈക്കോ സോഷ്യൽ കൗൺസിലറായി ജോലി ചെയ്യുന്നു.
മക്കൾ- സാകേത്( പത്താം ക്ലാസ് ), സാൻവിക (നാലാം ക്ലാസ് ) ഇരുവരും കേന്ദ്രീയ വിദ്യാലയത്തിൽ.അവാർഡ് സ്വീകരിച്ചതിനു ശേഷം വിവിധ ക്ലബ്കൾ, സംഘടനകൾ ആദരിക്കാൻ കാത്തിരിക്കുകയാണ്. ഇതോടൊപ്പം സോഷ്യൽ മീഡിയ വഴി ആശംസകൾ നേരുകയാണ്.