പുസ്തക പ്രകാശനം ഗ്രാമോത്സവമായി
പുസ്തക പ്രകാശനം ഗ്രാമോത്സവമായി
Atholi News14 Jan5 min

പുസ്തകപ്രകാശനം ഗ്രാമോത്സവമായി.  


ഉള്ള്യേരി: പ്രസാദ് കൈതക്കൽ രചിച്ച "പൊരിവെയിലിലും പെരുമഴയിലും'  പുസ്തകത്തിൻറെ പ്രകാശനം പ്രൊഫസർ കെ. ഇ.എൻ.കുഞ്ഞഹമ്മദ് നിർവഹിച്ചു. സന്തോഷ് പുതുക്കേമ്പുറം അധ്യക്ഷത വഹിച്ചു. വിജീഷ് പരിവരി പുസ്തകം ഏറ്റുവാങ്ങി. ഡോക്ടർ എം. ജി. മല്ലിക പുസ്തകപരിചയം നടത്തി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സുരേഷ് ബാബു ആലങ്കോട്, കെ. ബീന, ഗീതാ പുളിയാറിയിൽ, രേഖ കടവത്ത് കണ്ടി, ഇ.എം.ദാമോദരൻ, സതീഷ്  കന്നൂര്, ധർമ്മരാജ് കുന്നനാട്ടിൽ,പി.എം.ദീപ, പ്രൊഫസർ കെ.പാപ്പുട്ടി, വിജയകുമാർ ബ്ലാത്തൂർ, കാവിൽ.പി.മാധവൻ, പ്രദീപ്കുമാർ കാവുന്തറ, എം.ബിജു കുമാർ, ബിജു.ടി.ആർ.പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. ടി.കെ.ബാലകൃഷ്ണൻ സ്വാഗതവും, വി.എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. പ്രസാദ് കൈതക്കൽ മറുപടിപ്രസംഗം നടത്തി. പുസ്തക പ്രകാശത്തോടനുബന്ധിച്ച് ഓട്ടൻതുള്ളൽ,ഗസൽ, വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച ഗോത്ര ഗാഥ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുംഅരങ്ങേറി.


 പടം: പ്രസാദ് കൈതക്കൽ രചിച്ച "പൊരി വെയിലിലും പെരുമഴയിലും' പുസ്തകം കെ.ഇ.എൻ.കുഞ്ഞഹമ്മദ് പ്രകാശനം ചെയ്യുന്നു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec